ട്രെയിന്‍ തടഞ്ഞ 37 ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ അറസ്റ്റിലായി

0

ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച്‌ ആലുവയില്‍ ട്രെയിന്‍ തടഞ്ഞ 37 ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍.എസ്.എസ് അക്രമങ്ങള്‍ക്കെതിരായി സംസ്ഥാനത്തൊട്ടാകെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയുന്നതിന്‍റെ ഭാഗമായാണ് രാത്രി ഒമ്ബത് മണിയോടുകൂടി ആലുവയില്‍ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞത്.

30ലധികം വരുന്ന പ്രവര്‍ത്തരകരാണ് സമരത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് അവരെ നീക്കം ചെയ്യാനാരംഭിച്ചു. പിന്നീട് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ബലപ്രയോഗമുണ്ടായി. ഇത് പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിവീശുന്ന സാഹചര്യത്തിലേക്കെത്തുകയായിരുന്നു.

You might also like

-