മഹാരാഷ്ട്ര റായ്ഗഡിൽ മണ്ണിടിച്ചിലിൽ 36 മരിച്ചു കൂടുതൽ പേര് അപകടത്തിൽ പെട്ടതായി ദൂരന്തനിവാരണ അതോറിട്ടി
0ലധികം പേർ മണ്ണിനടയിൽ കുടങ്ങിക്കിടക്കുന്നതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. സഖർ സുതാർ വാദിയിലും തലായിലുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്.മുംബൈയിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലു പേർ മരിക്കുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു
റായികാദ് : മഹാരാഷ്ട്രയിൽ ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് മുപ്പത്തിലധികം മരിച്ചു . മഹാരാഷ്ട്ര റായ്ഗഡിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ 36 പേരാണ് മരിചതയാണ് വിവരം .30ലധികം പേർ മണ്ണിനടയിൽ കുടങ്ങിക്കിടക്കുന്നതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. സഖർ സുതാർ വാദിയിലും തലായിലുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്.മുംബൈയിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലു പേർ മരിക്കുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാദൗത്യം പുരോഗമിക്കുകയാണ്.
അപകടത്തിൽ പെട്ട 15 പേരെ രക്ഷപെടുത്തി. കനത്തമഴ തുടരുന്ന മേഖലയിൽ ഇന്ന് ഉച്ചയ്‌ക്കാണ് മണ്ണിടിച്ചിലുണ്ടായത്. ജില്ല കളക്ടർ നിധി ചൗധരിയാണ് ദുരന്തവിവരം അറിയിച്ചത്. നാവികസേയും തീരരക്ഷാസേനയും ദേശീയ ദുരന്തനിവാരണ സേനയും സംയുക്തമായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയാണ്. രണ്ടിടത്തായിട്ടാണ് ദുരന്തമുണ്ടായത്. തെലങ്കാനയിൽ ഒഴുക്കിൽപെട്ട് ആറുപേരെ കാണാതായതിന് പിന്നാലെയാണ് മഹാരാഷ്‌ട്രയിലും ദുരന്തം ആവർത്തിച്ചത്.രത്‌നഗിരി, റായ്ഗഡ് ജില്ലകളിലാണ് കനത്ത മഴ നാശം വിതച്ചത്. നാലിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. നദികളിലെ ജലനിരപ്പുയർന്നതും മലയോരമേഖലകളിൽ മഴ കനത്തതും ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിച്ചിരിക്കുകയാണ്. രത്‌നഗിരിയിലെ ഖേഡിസും ചിപ്ലൂണിലുമാണ് ദുരന്തമുണ്ടായത്. റോഡുകളും കനത്ത മലവെള്ളപ്പാച്ചിലിൽ തകർന്നിട്ടുണ്ട്.
നാവികസേനയുടെ പശ്ചിമ കമാന്റും ദുരന്തനിവാരണസേനയ്‌ക്കൊപ്പം നദീതിരങ്ങളിലെ ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. വിവിധ മേഖലകളിൽ നിന്നായി ആയിരത്തിലധികം പേരെ രക്ഷാപ്രവർത്തകർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ആകെ 12 പ്രാദേശിക സംഘങ്ങളും രക്ഷാദൗത്യത്തിനുണ്ട്. നാവിക സേനയുടേയും തീരരക്ഷാ സേനയുടേയും രണ്ടു വീതവും, ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങളേയുമാണ് രണ്ടു ജില്ലകളിലായി വിന്യസിച്ചിട്ടുള്ളത്.
30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. തിരച്ചില്‍ തുടരുകയാണ്.