പ്രായപൂർത്തിയാകാത്ത  ആൺകുട്ടിയെ പിടിപ്പിച്ച കേസിൽ 28 കാരി അറസ്റ്റിൽ 

ചെന്നൈയ്ക്ക് അടുത്ത് അയനാവരത്തുള്ള ശ്വേത എന്ന് വിളിക്കപ്പെടുന്ന വാസന്തിയാണ് പൊലീസ് പിടിയിലായത്

0

ചെന്നൈ: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.  ചെന്നൈയ്ക്ക് അടുത്ത് അയനാവരത്തുള്ള ശ്വേത എന്ന് വിളിക്കപ്പെടുന്ന വാസന്തിയാണ് പൊലീസ് പിടിയിലായത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, സഹോദരനെ കാണാനില്ലെന്ന്  പതിനേഴുകാരന്‍റെ  സഹോദരി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തിന്‍റെ ചുരുള്‍ അഴിയുന്നത്.

നവംബര്‍ 27 മുതല്‍ സഹോദരനെ കാണാനില്ലെന്നായിരുന്നു സഹോദരിയുടെ പരാതി. സഹോദരനെ കാണാതായ ദിവസം തന്നെ തന്‍റെ അയല്‍വക്കത്ത് താമസിക്കുന്ന വാസന്തിയുടെ തിരോധാനവും ശ്രദ്ധയില്‍ പെട്ടുവെന്ന് ഇവരുടെ പരാതിയില്‍ പറഞ്ഞിരുന്നു . ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തമ്മില്‍ ബന്ധമുള്ളതായി പൊലീസ് മനസിലാക്കി. എട്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ആണ്‍കുട്ടിയും ശ്വേതയും സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശനത്തിനിടെ പരിചയപ്പെട്ട് അടുക്കുകയായിരുന്നു.

അതേസമയം ഇരുവരും ബുധനാഴ്ച അയനാവരത്തെ പൊലീസ് സ്റ്റേഷനിലെത്തി. ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത് താനാണെന്ന് ശ്വേത പോലീസിനോട് പറഞ്ഞു. സുഹൃത്തിന്‍റെ തെയ്‌നാപെട്ടിലുള്ള ആള്‍താമസമില്ലാത്ത വീട്ടിലേക്ക് ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയും അവിടെ തങ്ങള്‍ മൂന്ന് ദിവസം ഒരുമിച്ച് താമസിച്ചെന്നും യുവതി പോലീസില്‍ മൊഴി നല്‍കി. ആൻ കുട്ടിയുമായി ലൈംഗിക  ബന്ധത്തിൽ  ഏർപ്പെട്ടിരുന്നതായും യുവതി പോലീസിനോട് സമ്മതിച്ചു  എന്നാല്‍ 17കാരന്‍റെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ പോലീസ് പോസ്‌കോ കുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്യുകയും യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

യുവതി നേരത്തെ രണ്ട് പ്രാവശ്യം വിവാഹം ചെയ്തിരുന്നു. 2008ല്‍ പോള്‍ വന്നന്‍ എന്നയാളുമായി വിവാഹിതയായെങ്കിലും പിന്നീട് വിവാഹ മോചനം നേടി. ശേഷം 2015ല്‍ രണ്ട് മക്കളുള്ള വിവാഹബന്ധം വേര്‍പെടുത്തിയ മുരുകന്‍ എന്നയാളെ വിവാഹം ചെയ്തു. ബംഗളൂരുവില്‍ ജോലി ചെയ്ത് വരികയായിരുന്നു മുരുഗന്‍. അയനാവരത്താണ് കുട്ടികള്‍ക്കൊപ്പം ശ്വേത ജീവിച്ചിരുന്നത്. ബംഗളൂരുവില്‍ എത്തി മക്കളെ ഭര്‍ത്താവിനൊപ്പം നിര്‍ത്തിയിട്ടാണ് യുവതി 17 കാരനെയും കൂട്ടി നാടുവിട്ടത്.

You might also like

-