27 ലക്ഷം രുപ അമിത വാറ്റ് നികുതി ബില്ല്, വ്യാപാരി ആത്മഹത്യ ചെയ്തു.
കൃത്യമായി നികുതി അടച്ച് വ്യാപാരം നടത്തി വന്നിരുന്ന മത്തായി ദാനിയെലിന് ഏതാനും ദിവസം മുൻപാണ് 27 ലക്ഷം രുപ വാറ്റ് നികുതി അടക്കണമെന്ന് ആവശ്യപ്പെട് സംസ്ഥാന ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചത്.
പത്തനംതിട്ട :കോന്നി തണ്ണിത്തൊട് കുന്നത്ത് സ്റ്റോഴ്സ് ഉടമ മത്തായി ദാനിയെൽ എന്ന തങ്കച്ചൻ തണ്ണിത്തോട് (74 )ആണ് ആത്മഹത്യ ചെയ്തത്.കൃത്യമായി നികുതി അടച്ച് വ്യാപാരം നടത്തി വന്നിരുന്ന മത്തായി ദാനിയെലിന് ഏതാനും ദിവസം മുൻപാണ് 27 ലക്ഷം രുപ വാറ്റ് നികുതി അടക്കണമെന്ന് ആവശ്യപ്പെട് സംസ്ഥാന ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. അപ്രതീക്ഷിതമായി വലിയ തുക അടക്കണമെന്ന നോട്ടീസ് ലഭിച്ച മത്തായി ദാനിയേൽ ഏറെ ദുഖിതനായി കാണപ്പെട്ടിരുന്നതായി സഹപ്രവർത്തകരും കുടുംബാംഗങ്ങളും പറഞ്ഞു.
ഇന്ന് പകൽ പത്തൊടെ തണ്ണിത്തോട്ടിലെ വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിൽ കഴുത്തിൽ കുരുക്കിട്ട നിലയിൽ കണ്ട ഇദേഹത്ത ബന്ധുക്കളും നാട്ടുകാരും ചേർന്ന് താഴെയിറക്കി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വ്യപാരിയുടെ മരണത്തിൽ പ്രതിക്ഷേധിച് മൃത ദേഹവുമായി വ്യപാരികൾ പത്തനംതിട്ട പട്ടണത്തിൽ കരികൊടിയേന്തി പ്രതിക്ഷേധിച്ചു തെറ്റായ ബില്ല് അയച്ചു വ്യാപാരിയെ ആത്മഹത്യയിലേക്ക് ആനയിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് വ്യാപരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. വാറ്റ് ന്യൂനതകൾ പരിഹരിക്കണമെന്നാവശ്യ പെട്ട് കേരളം മുഴുവൻ കടയടച്ച് നാളെ സമരം നടത്താനിരിക്കെയാണ് കോന്നിയിൽ വ്യാപാരി ആത്മഹത്യാ ചെയ്യുന്നത്