കര്‍ണാടക മാണ്ഡ്യയില്‍ ബസ് മറിഞ്ഞ് 25 മരണം

0

ബംഗളൂരു:കര്‍ണാടകയില്‍ ബംഗളൂരു- മൈസൂരു പാതയില്‍ ബസ് അപകടത്തെ തുടര്‍ന്ന് 25 മരണം. മുപ്പതിലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ബസ് കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ബസ് പൂര്‍ണമായിട്ടും കനാലില്‍ മുങ്ങിക്കിടക്കുകയാണ്.

ഇന്ന് ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഡ്രൈവറുടെ അശ്രദ്ധ മായാ അപകടകരമെന്ന് പോലീസ് പറഞ്ഞു ബസ് പൂര്‍ണമായിട്ടും മുങ്ങിയതും വാഹനത്തിന്റെ വാതിലുകള്‍ അടിഭാഗത്തായി പോയ കാരണമാണ് മരണസംഖ്യ ഉയര്‍ന്നതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടസ്ഥലം കർണാടക മുഹ്യമന്ത്രി എച് ഡി കുമാര സ്വാമി സന്ദർശിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ ധനസഹായവും പ്രഖ്യപിച്ചിട്ടുണ്ട്

You might also like

-