മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാന്‍ ഉദയ്പൂര്‍ ശാഖയില്‍ 24 കിലോ സ്വര്‍ണം കൊള്ളയടിച്ചു
രാജസ്ഥാനിലെ നഗരപ്രദേശങ്ങളില്‍ സ്ഥിരമായി കൊള്ളനടത്തുന്ന സംഘങ്ങള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ഉദയ്പൂര്‍ എസ്പി അറിയിച്ചു
ഉദയ്പൂര്‍ | രാജസ്ഥാനിലെ ഉദയ്പുര്‍ സ്വകാര്യ പണമിടപാട് സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ശാഖ ജീവനക്കാരെ ബന്ധിയാക്കി കൊള്ളയടിച്ചു . 24 കിലോ സ്വര്‍ണം കൊള്ളയടിച്ചു. തോക്കുമായെത്തിയ അഞ്ചംഗം സംഘമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണത്തിന് പുറമേ 10 ലക്ഷം രൂപയും സംഘം കൊള്ളയടിച്ചു.ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി ഉദയ്പൂര്‍ എസ്പി അറിയിച്ചു. പ്രതികള്‍ കവര്‍ച്ചയ്‌ക്കെത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. രാജസ്ഥാനിലെ നഗരപ്രദേശങ്ങളില്‍ സ്ഥിരമായി കൊള്ളനടത്തുന്ന സംഘങ്ങള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ഉദയ്പൂര്‍ എസ്പി അറിയിച്ചു