രോഗികളെ പരിചരിക്കുന്നതിനിടയിൽ 22,000 ആരോഗ്യ പ്രവർത്തകർക്ക്;കോവിഡ് പിടിപെട്ടു ലോകാരോഗ്യ സംഘടന

കൊവിഡ്-19 പ്രതിരോധത്തിനിടയിൽ 52 രാജ്യങ്ങളിൽ 22,000 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ ഏറ്റതായാണ് ലോകാരോഗ്യ സംഘടന പറയുന്നത്

0

ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നോ അല്ലെങ്കിൽ കുടുംബാംഗങ്ങളിൽ നിന്നോ ആണ് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് പകരുന്നതെന്നാണ് പ്രാഥമിക നിഗമനം

കൊറോണാ വെറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ കൊവിഡ് പിടിപെട്ട ആരോഗ്യ പ്രവർത്തകരുടെ കണക്ക് പുറത്തുവിട്ടു ലോകാരോഗ്യ സംഘടന. കൊവിഡ്-19 പ്രതിരോധത്തിനിടയിൽ 52 രാജ്യങ്ങളിൽ 22,000 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ ഏറ്റതായാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ മാസം എട്ട് വരെയുള്ള കണക്കുകളാണിത്. 22,073 ആരോഗ്യപ്രവർത്തകരിലാണ് രോഗം സ്ഥിരീകരിച്ചത്.

ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നോ അല്ലെങ്കിൽ കുടുംബാംഗങ്ങളിൽ നിന്നോ ആണ് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് പകരുന്നതെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നതിനെ കുറിച്ചുള്ള കൃത്യമായ വിവരം രാജ്യങ്ങൾ നൽകുന്നില്ലെന്നും ലോകാരോഗ്യ സംഘടന ആരോപിച്ചു.സ്വയംസുരക്ഷാ ഉപകരണങ്ങൾ, മാസ്‌ക്കുകൾ, കയ്യുറകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ രോഗികളെ ശുശ്രൂഷിക്കുമ്പോൾ ആരോഗ്യപ്രവർത്തകർ നിർബന്ധമായും നിർദിഷ്ട രീതിയിൽ തന്നെ ധരിച്ചിരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു. സുരക്ഷിതരായി രോഗികളെ പരിചരിക്കാനും രോഗപ്രതിരോധം നടത്തും ഉള്ള ആരോഗ്യപ്രവർത്തകരുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നാണ് സംഘടനയുടെ ആവശ്യം.

You might also like

-