ഗെയിമിംഗ് സെന്ററിൽ തീപിടുത്തം 22 പേർ മരിച്ചു. നിരവധിപേർക്ക് പരിക്ക്
15 കുട്ടികളെ രക്ഷപ്പെടുത്തിയതായി ദൗത്യസംഘം അറിയിച്ചു. പരിക്കേറ്റവരെ രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ഗുജറാത്ത് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഗേമിങ് സെന്റർ ഉടമ യുവരാജ് സിംഗ് സോളങ്കിക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
ഗാന്ധിനഗർ| ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തിൽ 22പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വൻ തീപിടുത്തത്തിൽ കെട്ടിടത്തിനകത്ത് നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. താൽക്കാലികമായി ഉണ്ടാക്കിയ ഷെഡ്ഡിലാണ് തീ പടർന്നത്. 15 കുട്ടികളെ രക്ഷപ്പെടുത്തിയതായി ദൗത്യസംഘം അറിയിച്ചു. പരിക്കേറ്റവരെ രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ഗുജറാത്ത് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഗേമിങ് സെന്റർ ഉടമ യുവരാജ് സിംഗ് സോളങ്കിക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
ടിആര്‍പി ഗെയിം സോണിലെ താല്‍ക്കാലിക കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. നിരവധി പേര്‍ അകത്ത് കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ടെന്നും തീ അണച്ചതിന് ശേഷം വ്യക്തമായ വിലയിരുത്തല്‍ നല്‍കാനാകുമെന്നും രാജ്കോട്ട് പൊാലീസ് കമ്മീഷണര്‍ രാജു ഭാര്‍ഗവ് പറഞ്ഞു. തീപ്പിടിത്തം ദാരുണസംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും നല്‍കാന്‍ പ്രാദേശിക ഭരണകൂടം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ അധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.
രാജ്കോട്ടിലെ ഗെയിം സോണിലുണ്ടായ തീപിടിത്തത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഭരണകൂടത്തിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഭൂപേന്ദ്ര പട്ടേല്‍ ട്വീറ്റ് ചെയ്തു. കാറ്റ് വീശുന്നതിനാല്‍ തീയണയ്ക്കല്‍ ബുദ്ധിമുട്ടാണെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.