ഡാലസ്സില്‍ ത്രിദിന സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ആഗസ്റ്റ് 2 മുതല്‍

ഈ വര്‍ഷത്തെ സുവിശേഷ കണ്‍വന്‍ഷനുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതു സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസാണ്.

0

ഡാലസ്: ഡാലസിലെ ഇരുപത്തി ഒന്ന്‌ ്രൈകസ്തവ ദേവാലയങ്ങള്‍ സംയുക്തമായി രൂപീകരിച്ച കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന സുവിശേഷ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് രണ്ടു മുതല്‍ ആരംഭിക്കും.

പ്ലാനോ സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസിലാണ് ഈ വര്‍ഷത്തെ സുവിശേഷ യോഗങ്ങള്‍ ക്രമീകിരച്ചിരിക്കുന്നത്.

ആഗസ്റ്റ് 2 മുതല്‍ വൈകിട്ട് 6.30ന് ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയോടെ യോഗങ്ങള്‍ ആരംഭിക്കും.

സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും, വചന പണ്ഡിതനുമായ റവ. ഡോ. എം. ജെ. ജോസഫാണ് മുഖ്യ പ്രഭാഷകന്‍.

ഈ വര്‍ഷത്തെ സുവിശേഷ കണ്‍വന്‍ഷനുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതു സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസാണ്.

പ്രസിഡന്റ് റവ. മാത്യു മാത്യൂസ്, ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്റെ വിജയത്തിന് വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. ക്വയര്‍ മാസ്റ്റര്‍ ജോണ്‍ തോമസ് പരിശീലനം നല്‍കിയ ഗായകസംഘമാണ് ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കുന്നത്.
ഡാലസ് ഫോര്‍ട്ട്‌വര്‍ത്തിലെ എല്ലാ ഇടവകകളിലേയും അംഗങ്ങള്‍ ഈ കണ്‍വന്‍ഷനില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കണമെന്നും ക്ലര്‍ജി സെക്രട്ടറി റവ. ഫാ. ബിനു തോമസ് അഭ്യര്‍ഥിച്ചു.

You might also like

-