ഇടക്കാല തെരഞ്ഞെടുപ്പ്: ഏര്‍ലി വോട്ടിംഗ് ഒക്‌ടോബര്‍ 22-ന് ആരംഭിക്കും
ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് രണ്ടാം ഊഴം ലക്ഷ്യമിട്ട് രംഗത്തെത്തിയ ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടിന്റെ വിജയം സുനിശ്ചിതമാണ്
ഓസ്റ്റിന്‍: നവംബര്‍ 6 ന് ടെക്‌സസ്സില്‍ നടക്കുന്ന യു.എസ്.സെനറ്റ്, ഗവര്‍ണര്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങളിലേക്ക് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനുള്ള ഏര്‍ലി വോട്ടിങ്ങ് ഒക്ടോബര്‍ 22ന് ആരംഭിക്കും. നവംബര്‍ 2 വരെയാണ് ഏര്‍ലി വോട്ടിങ്ങിനുള്ള സമയം അനുവദിച്ചിരിക്കുന്നത്.ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നതിന് തിരിച്ചറിയില്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്ക് സേഫ്റ്റിയില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസെന്‍സ്, ഇലക്ഷന്‍ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, പേഴ്‌സണ്‍ ഐഡന്റിഫിക്കേഷന്‍ കാര്‍ഡ്, ഹാന്‍ഡ് ഗണ്‍ ലൈസെന്‍സ്, മിലിട്ടറി ഐഡന്റിഫിക്കേഷന്‍, യു.എസ്. പാസ്‌പോര്‍ട്ട് എന്നിവയിലേതെങ്കിലും ഒന്ന് കൈവശം ഉണ്ടാകേണ്ടത് ആവശ്യമാണ്.
റിപ്പബ്ലിക്കന്‍ സംസ്ഥാനമായ ടെക്‌സസ്സില്‍ ശക്തമായ മത്സരമാണ് ഡെമോക്രാറ്റുകള്‍ പ്രതീക്ഷിക്കുന്നത്. വളണ്ടിയര്‍മാര്‍ വീടുവീടാന്തരം കയറി ഇറങ്ങി വോട്ടര്‍ രജിസ്‌ട്രേഷന്‍ നടത്തിയതു അനുകൂല ഘടകമായി കണക്കാക്കുന്ന നാല്പതു ശതമാനത്തോളം ഹിസ്പാനിക്ക് വോട്ടര്‍മാറുള്ള ടെക്‌സസ്സില്‍ ട്രമ്പിന്റെ ഇമ്മിഗ്രേഷന്‍ പോളിസി തിരിച്ചടിയാകുമോ എന്ന റിപ്പബ്ലിക്കന്‍സ് ഭയപ്പെടുന്നു.
ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് രണ്ടാം ഊഴം ലക്ഷ്യമിട്ട് രംഗത്തെത്തിയ ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടിന്റെ വിജയം സുനിശ്ചിതമാണ്. നിര്‍ണ്ണായക തിരഞ്ഞെടുപ്പു നടക്കുന്ന യു.എസ്. സെനറ്റ് സീറ്റില്‍ ടെഡ് ക്രൂസിന്റെ(റിപ്പബ്ലിക്കന്‍) വിജയത്തിന് തടയിന്നതിന് എല്ലാ അടവും പയറ്റുകയാണ് ഡെമോക്രാറ്റുകള്‍. തിരഞ്ഞെടുപ്പു ദിനങ്ങള്‍ അടുത്തുവരുംതോറും മത്സരരംഗം ചൂടുപിടിക്കുകയാണ്.