കർണാടകയിലെ ചിത്രദുർഗയിൽ 20കാരിയുടെ മൃതദേഹം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

നഗ്നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു. പെൺകുട്ടിയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലിൽ നിന്നിറങ്ങിയ ശേഷം കാണാതായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്

ബെം​ഗളൂരു| കർണാടകയിലെ ചിത്രദുർഗയിൽ 20കാരിയുടെ മൃതദേഹം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് റോഡരികിൽ കണ്ടെത്തിയത്. നഗ്നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു. പെൺകുട്ടിയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലിൽ നിന്നിറങ്ങിയ ശേഷം കാണാതായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.പെൺകുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. അതേസമയം, പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചു. കുറ്റവാളികളെ പിടികൂടാതെ മൃതദേശം ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത് .പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിക്ഷേധിച്ച് നാട്ടുകാർ വാൻ പ്രക്ഷോപത്തിന് തുടക്കമിട്ടിരിക്കുകയാണ് പ്രതികളെ കണ്ടെത്താൻ പോലീസ് വ്യാപകമായ തിരച്ചി ആരഭിച്ചിട്ടുണ്ട് .

സംഭവത്തിൽ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുള്ള ഒരാളുടെ പേര് വിവരങ്ങൾ കുടുംബം പോലീസിന് കൈമാറി . ചിത്രദുർഗ റൂറൽ പോലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, പ്രതിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അന്വേഷണം നടക്കുന്നുണ്ട് .

You might also like

-