അമ്മൂമ്മയുടെ തോക്കെടുത്ത് കളിച്ച 2 വയസ്സുകാരന്‍ വെടിയേറ്റു മരിച്ചു. 

തലക്ക് വെടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി ഗ്രീന്‍വില്ല കൗണ്ടി കൊറോണേഴ്‌സ് ഓഫീസ് അറിയിച്ചു.

0

സൗത്ത് കരോളിനാ: അമ്മൂമ്മയുടെ പേഴ്‌സില്‍ നിന്നും തോക്കെടുത്ത് കളിച്ച രണ്ട് വയസ്സുള്ള ആണ്‍കുട്ടി അബദ്ധത്തില്‍ വെടി പൊട്ടി മരിച്ചു. ജൂണ്‍ 21 വ്യാഴാഴ്ച ഗ്രീന്‍വില്ല കൗണ്ടിയിലായിരുന്നു സംഭവം.

തലക്ക് വെടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി ഗ്രീന്‍വില്ല കൗണ്ടി കൊറോണേഴ്‌സ് ഓഫീസ് അറിയിച്ചു.

കുട്ടിയുടെ മാതാപിതാക്കള്‍ ജോലിയിലായിരിക്കെ മുത്തശ്ശിയാണ് കുട്ടിയെ നോക്കിയിരുന്നത്. മുത്തശ്ശിയുടെ പേഴ്‌സണല്‍ സൂക്ഷിച്ചിരുന്ന തോക്ക് അലക്ഷ്യമായി ബെഡ്ഡില്‍ വെച്ചിരുന്നു. കുട്ടി എങ്ങനേയൊ തോക്ക് കൈവശപ്പെടുത്തി അതെടുത്ത് കളിക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും, ഇതുവരെ കേസ്സെടുത്തിട്ടില്ലെന്നും ഗ്രീന്‍വില്ല കൗണ്ടി ഷെറിഫ് സ്‌പോക്ക്‌സ്മാന്‍ ലഫ്റ്റനന്റ് റയല്‍ ഫഌ് പറഞ്ഞു.

മാതാപിതാക്കള്‍ അലക്ഷ്യമായി വെക്കുന്ന തോക്കെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി കുട്ടികള്‍ മരിക്കുന്ന സംഭവം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് മുതിര്‍ന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും തോക്കുകള്‍ കുട്ടികള്‍ക്ക് ലഭിക്കാത്ത വിധം ലോക്ക് ചെയ്തു സൂക്ഷിക്കണമെന്നും നിരവധി തവണ ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും, അതിന് വേണ്ട ശ്രദ്ധ ചെലുത്തുന്നില്ല എന്നതാണ് 2 വയസ്സുകാരന്റെ മരണം സൂചിപ്പിക്കുന്നത്.

You might also like

-