വഖഫ് ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല. ,തൽസ്ഥിതിതുടരുക , കേദ്രസർക്കാരിനോട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രിം കോടതി

പുതിയ വഖഫ് ഭേദഗതി നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. നിയമം ആർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി

ഡൽഹി | വഖഫ് കേസിൽ തൽസ്ഥിതി തുടരാൻ ഉത്തരവിട്ട് സുപ്രിം കോടതി .കേന്ദ്രസർക്കാരിനോട് അടുത്ത ഹെയറിങ്ങിന് മുൻപായി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു

പുതിയ വഖഫ് ഭേദഗതി നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. നിയമം ആർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ചില നിർദേശങ്ങളുംകോടതി നൽകിയിട്ടുണ്ട്. രേഖകൾ സമർപ്പിക്കാൻ കേന്ദ്രസർക്കാർ സാവകാശം തേടിയിട്ടുണ്ട്.വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണമെന്നും ഡിനോട്ടിഫൈ ചെയ്യരുതെന്നും കോടതി വിധിച്ചു. ചില വ്യവസ്ഥകൾ താത്കാലികമായി നടപ്പാക്കരുതെന്ന് പറയുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിനും ഹർജിക്കാർക്കും ഒരുപോലെ ആശ്വാസമാകുന്ന ഇടക്കാല വിധിയാണ് പുറപ്പെടുവിച്ചിട്ടുള്ളത് .

വഖഫ് വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്നായിരുന്നു സുപ്രീം കോടതിയിൽ കേന്ദ്രം അറിയിച്ചത്. ഈ ഒരാഴ്ച കാലയളവിൽ വഖഫ് ബോർഡുകളിലേക്ക് നിയമനം നടത്തിയാൽ അത് അസാധുവാകുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
ഈ ഒരാഴ്ചക്കുള്ളിൽ വഖഫ് ബോർഡിലേക്കോ സെൻട്രൽ കൗൺസിലിലേക്കോ ഒരു നിയമനവും നടത്തില്ലെന്നും വഖഫ് സ്വത്തിന്റെ ഇപ്പോഴത്തെ നിലയിൽ ഒരു മാറ്റവും വരാനും സുപ്രീം കോടതിയിൽ കേന്ദ്രം വ്യക്തമാക്കി. അടുത്ത ഒരാഴ്ചക്കുള്ളിൽ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടി നൽമെന്നും കേന്ദ്രം, സുപ്രീം കോടതിയിൽ കോടതിയെ അറിയിച്ചു.നിയമം സ്റ്റേ ചെയ്യരുതെന്നായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. നേരിട്ടോ പരോക്ഷമായോ നിയമം സ്റ്റേ ചെയ്യാൻ പാടില്ല. ജനങ്ങളുടെ ആവശ്യം കേട്ടതിന് ശേഷമാണ് നിയമം രൂപീകരിച്ചത്. വിശദമായ വാദം സ്റ്റേയുടെ കാര്യത്തിൽ വേണമെന്ന് തുഷാർ മേത്ത സുപ്രീം കോടതിയിൽ നിലപാടെടുത്തു സ്റ്റേ ചെയ്യണമെന്നില്ല. ഇപ്പോഴത്തെ സാഹചര്യം മാറരുതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.തൽസ്ഥിതി തുടരണമെന്ന് സുപ്രിം കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി

update …

You might also like

-