60 ലേറെ പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് 18കാരിയുടെ വെളിപ്പെടുത്തൽ
ഒരു പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ ഇത്രയേറെ പ്രതികൾ ഉൾപ്പെടുന്നത് അപൂർവമാണ്.അച്ഛന്‍റെ മൊബൈൽ ഫോണിലൂടെയാണ് പ്രതികളെ വിളിച്ചിരുന്നത്.
പത്തനംതിട്ട |60 ലേറെ പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് 18കാരിയുടെ വെളിപ്പെടുത്തൽ. സി.ഡബ്ല്യു.സി.ക്ക് ലഭിച്ച മൊഴി നേരിട്ട് പത്തനംതിട്ട എസ്പിക്ക് കൈമാറി. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു വർഷമായുള്ള പീഡനവിവരങ്ങളാണ് ഡബ്ല്യു.സി വഴി പൊലീസിന് ലഭിച്ചത്. സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.
13-ാം വയസുമുതൽ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ഒരു പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ ഇത്രയേറെ പ്രതികൾ ഉൾപ്പെടുന്നത് അപൂർവമാണ്.അച്ഛന്‍റെ മൊബൈൽ ഫോണിലൂടെയാണ് പ്രതികളെ വിളിച്ചിരുന്നത്. ഫോണിൽ സേവ് ചെയ്തിരുന്ന നമ്പറുകളിൽ നിന്ന് പൊലീസ് 40ഓളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് പ്രതികളെ പിടികൂടിയത്.സിഡബ്ല്യുസിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചത്. ശാസ്ത്രീയമായ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സുണ്ട്. രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സിഡബ്ല്യുസി വഴി പൊലീസിന് ലഭിച്ചത്. കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
അതേസമയം,പത്തനംതിട്ട ജില്ലക്ക് പുറത്തും പ്രതികളുണ്ടാകുമെന്നും. 13 വയസ് മുതൽ കൂട്ടി ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും പത്തനംതിട്ട സിഡബ്ല്യുസി ചെയര്‍മാൻ പറഞ്ഞു.അസാധാരണ സംഭവം എന്ന നിലയിൽ സൈക്കോളജിസ്റ്റിന്‍റെ അടുത്തേക്ക് വിട്ട് കൂടുതൽ വിശദമായ കൗണ്‍സിലിങ് നടത്തുകയായിരുന്നു. ആളുകളെക്കുറിച്ച് കുട്ടികള്‍ക്ക് അറിയാമെങ്കിലും കൂടുതൽ വിവരങ്ങള്‍ അറിയില്ല. അച്ഛന്‍റെ ഫോണിൽ പലരുടെയും ഫോണ്‍ നമ്പറുകള്‍ സേവ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ഐടിഐയിൽ പഠിക്കുന്നവരുടെ പേരുകള്‍ അത്തരത്തിൽ ഫോണിൽ സേവ് ചെയ്തിട്ടുണ്ട്. പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമാക്കുന്നതിന്‍റെ ഭാഗമായാണ് ജില്ലാ പൊലീസ് മേധാവിക്ക് വിവരങ്ങള്‍ കൈമാറിയത്. പല സ്റ്റേഷനുകളിലായിട്ടാണ് അന്വേഷണമെന്നും പ്രതികളെ പിടികൂടാനാകുമെന്നും സിഡബ്ല്യുസി ചെയര്‍മാൻ എൻ രാജീവ് പറഞ്ഞു.