നാന്നൂറ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 18 കാരി അറസ്റ്റില്‍
ഇവരുടെ വീട് പരിസോധിച്ച പോലീസ് എ കെ 47 റൈഫിള്‍, റിവോള്‍വര്‍ നിരവധി റൗണ്ട് വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തു. പിറ്റ്‌സ്ബര്‍ഗ് കൗണ്ടി ഷെറിഫ് ഓഫീസാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്
ഒക്കലഹോമ: നാന്നൂറ് വിദ്യാർത്ഥികളെ കൊല്ലുമെന്ന് ഭീക്ഷണി മുഴക്കിയ യുവതി പോലീസ് പിടിയിൽ ഒമ്പതാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു പിസാ ഷോപ്പില്‍ ജോലി ചെയ്തുവന്നിരുന്ന പതിനെട്ട് വയസ്സുള്ള അലക്‌സിസ് വില്‍സണ്‍ ഒക്കലഹോമ മെക്‌ലസ്റ്റര്‍ ഹൈസ്‌ക്കൂളിലെ നാന്നൂറ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസ്സില്‍ അറസ്റ്റിലായിയത് .
തിങ്കളാഴ്ചയായിരുന്നു സംഭവം. അലക്‌സിസ് പഠിച്ചിരുന്ന ഇതേ വിദ്യാലയത്തില്‍ നിന്നും കത്തി കൈവശം വെച്ചതിനും, മറ്റു പല അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയതിന്റെ പേരില്‍ അലക്‌സിസിനെ പുറത്താക്കിയിരുന്നു.
അലക്‌സിസ് ജോലി ചെയ്തിരുന്ന പിസാ കടയിലെ ജീവനക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്.തുടര്‍ന്ന് ഇവരുടെ വീട് പരിസോധിച്ച പോലീസ് എ കെ 47 റൈഫിള്‍, റിവോള്‍വര്‍ നിരവധി റൗണ്ട് വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തു. പിറ്റ്‌സ്ബര്‍ഗ് കൗണ്ടി ഷെറിഫ് ഓഫീസാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
കോടതിയില്‍ ഹാജരാക്കിയ അലക്‌സിസ് കുറ്റം നിഷേധിച്ചു. സ്‌കൂളില്‍ വെടിവെപ്പ് നടത്തുന്നതിന് ഒരു പദ്ധതിയും ഇല്ലായിരുന്നുവെന്ന്, സഹ പ്രവര്‍ത്തകര്‍ തെറ്റിദ്ധരിച്ചതാണെന്നും, തോക്ക് കൈവശം വക്കുന്നവര്‍ എല്ലാവരും ബാഡ് പീപ്പിള്‍ ആണെന്ന ധാരണ തിരുത്തി കുറിക്കുന്നതിനുമാണ് ശ്രമിച്ചതെന്നും യുവതി പറഞ്ഞു. പോലീസ് ഇന്‍സിഡന്റ് റിപ്പോര്‍ട്ടില്‍ ഇരു വിവരങ്ങളും ചേര്‍ത്തിട്ടുണ്ട്. അലക്‌സിന്റെ മാതാവും മകളെ ന്യായീകരിച്ചു. മകള്‍ തോക്ക് കൈവശം വച്ചിരുന്നതില്‍ പ്രശ്‌നമൊന്നും ഇല്ലെന്നും, ഇടക്കിടെ ഹണ്ടിങ്ങിന് പോകാറുണ്ടെന്നും മാതാവ് പറഞ്ഞു.
അറസ്റ്റ് ചെയ്ത ഇവരെ പിറ്റ്‌സ്ബര്‍ഗ് കൗണ്ടി ജയിലിലടച്ചു. 250000 ഡോളര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 27 ന് വീണ്ടും കോടതിയില്‍ ഹാജരാകും.