തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വൻ വ്യാജമദ്യ ദുരന്തത്തിൽ ഒരു സ്ത്രീയടക്കം 18 പേർ മരിച്ചു.

മദ്യം വിതരണം ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ചിലർ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു

0

ചെന്നൈ| തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വൻ വ്യാജമദ്യ ദുരന്തത്തിൽ ഒരു സ്ത്രീയടക്കം 18 പേർ മരിച്ചു. അമ്പതിലേറെ പേർ പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലുള്ള പത്ത് പേരുടെ നില ​ഗുരുതരമായി തുടരുകയാണ്. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. വിഷമദ്യ ദുരന്തമല്ലെന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞ ജില്ലാ കളക്ടറെ സ്ഥലം മാറ്റി. എസ്പിയെ സസ്പെൻഡ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.

ദുരന്തത്തിന് പിന്നാലെ കള്ളക്കുറിച്ചി കളക്ടർ ശ്രാവൺ കുമാർ ശെഖാവത്തിനെ സ്ഥലം മാറ്റാനും പൊലീസ് സൂപ്രണ്ട് സമയ് സിങ് മീണയെ സസ്പെൻഡ് ചെയ്യാനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉത്തരവിട്ടു. മദ്യദുരന്തത്തിൽ സിബിസിഐഡി അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കൂടുതൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നാണു സൂചന.

മദ്യം വിതരണം ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ചിലർ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ജില്ലാ കളക്ടറെ സ്ഥലം മാറ്റി. പൊലീസ് സൂപ്രണ്ടിനെ സർക്കാർ സസ്പെൻഡ് ചെയ്തു. കൃത്യവിലോപനം നടത്തിയതിനാണ് ഇരുവർക്കുമെതിരെ നടപടി. ചൊവ്വാഴ്ച രാത്രിയിൽ വിൽപ്പന നടത്തിയ മദ്യം കഴിച്ചവരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ പ്രദേശത്തേക്ക് സർക്കാർ ആശുപത്രിയിലെ വിദഗ്ധ സംഘത്തെ സർക്കാർ എത്തിച്ചു. ഗുരുതരാവസ്ഥയിലുള്ളവരെ സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.

വ്യാജമദ്യം കഴിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അന്വേഷണത്തിന് ഉത്തരവിട്ടു. സിബി-സിഐഡി കേസ് അന്വേഷിക്കും. സാധാരണക്കാരായ തൊഴിലാളികളാണ് മരിച്ചവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുള്ളവരും. ഗോവിന്ദരാജ് എന്നയാളിൽ നിന്നാണ് ഇവർ മദ്യം വാങ്ങിക്കഴിച്ചതെന്നാണ് കരുതുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവിന്ദരാജിൽ നിന്ന് 200 ലിറ്റർ വ്യാജ മദ്യം പിടിച്ചെടുത്തു. മദ്യത്തിൽ മെഥനോൾ ചേർത്തിട്ടുണ്ടെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തി. മരിച്ചവരുടെ രക്തസാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.മരിച്ചവരുടെ കാഴ്ചയും കേൾവിയുമാണ് ആദ്യം നഷ്ടപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. ശക്തായ വയറുവേദനയും ഛർദ്ദിയും കൂടിയായതോടെ ഇവരെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വില്ലുപുരത്ത് വ്യാജമദ്യ ദുരന്തത്തിൽ 22 പേർ മരിച്ച സംഭവം നടന്ന് ഒരു വർഷം പിന്നിടുമ്പോഴാണ് മറ്റൊരു അപകടം. സംഭവത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ ഭാഷയിലാണ് വിമർശനം ഉന്നയിക്കുന്നത്. സ്റ്റാലിൻ ജനങ്ങളുടെ ജീവന് വില നൽകുന്നില്ലെന്ന് എഐഎഡിഎംകെ നേതാവ് എഡപ്പാടി പളനിസ്വാമി ആരോപിച്ചു.

You might also like

-