അമേരിക്കൻ എയർലൈൻസ് യാത്ര വിമാനം ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച അപകടം 18 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് വിമാനാപകടം ഉണ്ടായത്. സൈന്യത്തിൻ്റെ ഹെലികോപ്റ്ററുമായാണ് വിമാനം കൂട്ടിയിടിച്ചത്.

വാഷിംഗ്ടൺ | യുഎസിൽ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. രക്ഷാദൗത്യ സംഘമാണ് നദിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിൽ ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ല എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ.

യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് വിമാനാപകടം ഉണ്ടായത്. സൈന്യത്തിൻ്റെ ഹെലികോപ്റ്ററുമായാണ് വിമാനം കൂട്ടിയിടിച്ചത്. 60 വിമാനയാത്രക്കാര്‍ , 4 ക്രൂ അംഗങ്ങള്‍, 3 സൈനികര്‍ എന്നിവരാണ് അപകടത്തിൽ പെട്ടത്. കൂട്ടിയിടിച്ച ശേഷം വിമാനം സമീപത്തെ പൊട്ടോമാക് നദിയില്‍ വീഴുകയായിരുന്നു.വാഷിംഗ്ടണ്‍:ബുധനാഴ്ച വാഷിംഗ്ടണിനടുത്തുള്ള റീഗൻ വിമാനത്താവളത്തിന് സമീപം അമേരിക്കൻ എയർലൈൻസ് ജെറ്റ് ആർമി ബ്ലാക്ക് ഹോക്കുമായി കൂട്ടിയിടിച്ചു. വിമാനങ്ങൾ തകർന്നുവീണ അടുത്തുള്ള പൊട്ടോമാക് നദിയിൽ തിരച്ചിൽ-രക്ഷാപ്രവർത്തനം നടന്നു വരികയാണ് . വിമാനത്തിൽ 60 യാത്രക്കാരും 4 വിമാനജോലിക്കാരും ഹെലികോപ്റ്ററിൽ 3 സൈനികരും ഉണ്ടായിരുന്നതായാണ് പ്രാഥമിക റിപോർട്ടുകൾ.

പ്രാദേശിക സമയം രാത്രി 9 മണിയോടെ ആകാശത്ത് കൂട്ടിയിടി ഉണ്ടായതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പറഞ്ഞു.കൻസാസിലെ വിചിതയിൽ നിന്ന് പുറപ്പെട്ട ഒരു പ്രാദേശിക ജെറ്റ് വിമാനത്താവള റൺവേയിലേക്ക് അടുക്കുന്നതിനിടെ സൈനിക ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററിൽ ഇടിക്കുകയായിരുന്നു.
കൂട്ടിയിടി സംബന്ധിച്ച അന്വേഷണം നടക്കുകയാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. അപകടത്തില്‍ ആളപായത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും അറിവായിട്ടില്ല. പക്ഷേ വാഷിംഗ്ടണിനടുത്തുള്ള വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ ടേക്ക്ഓഫുകളും ലാന്‍ഡിംഗുകളും നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു.

You might also like

-