17കാരന്റെ ആഢംബര കാറിടിച്ച് 2 ഐടി ജീവനക്കാ‌ർ കൊല്ലപ്പെട്ട സംഭവം: മുത്തച്ഛൻ അറസ്റ്റിൽ, രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ

പോർഷെ കാർ ഓടിച്ച 17കാരന് മദ്യം നൽകിയ ബാറിനെതിരെയും 17കാരന്റെ പിതാവിനെതിരെയുമുള്ള കേസുകളും ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

0

പൂനെ: പുനെയിൽ പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവ ഐടി എൻജിനിയർമാർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. സ്റ്റേഷൻ എസ്ഐയേയും കോൺസ്റ്റബിളിനേയുമാണ് സസ്പെൻഡ് ചെയ്തത്. അപകട വിവരം ഉടൻ കണ്ട്രോൾ റൂമിൽ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മെയ് 19നാണ് അപകടമുണ്ടായത്. യേർവാഡ പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് നേരെയാണ് നടപടി.

പൊലീസ് ഇൻസ്പെക്ടർ രാഹുൽ ജഗ്ഡേൽ, അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ വിശ്വനാഥ് തോഡ്കരി എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. യേർവാഡ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് ക്രൈംബ്രാഞ്ചിന് നൽകിയതായും പൊലീസ് വിശദമാക്കി. പോർഷെ കാർ ഓടിച്ച 17കാരന് മദ്യം നൽകിയ ബാറിനെതിരെയും 17കാരന്റെ പിതാവിനെതിരെയുമുള്ള കേസുകളും ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

പതിനേഴുകാരന്റെ കാരന്റെ മുത്തച്ഛനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഹൗസ് ഡ്രൈവറെ നിയമവിരുദ്ധമായി തടവിൽവെച്ചുവെന്നും കുറ്റം ഏൽക്കുന്നതിന് ഭീഷണപ്പെടുത്തിയെന്നുമുള്ള കേസിലാണ് മുത്തച്ഛനായ സുരേന്ദ്ര കുമാര്‍ അ​ഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

അപകടസമയത്ത് കാറോടിച്ചിരുന്നത് ഡ്രൈവറാണെന്ന വിചിത്രവാദവുമായി ആരോപണവിധേയനായ 17 കാരനും പിതാവും വെള്ളിയാഴ്ച രം​ഗത്തെത്തിയിരുന്നു. എന്നാൽ, അപകടത്തിന് പിന്നാലെ ഡ്രൈവറുടെ മേൽ കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതായി പുനെ പൊലീസ് വ്യക്തമാക്കി. മധ്യപ്രദേശ് സ്വദേശികളായ രണ്ട് യുവ എൻജിനിയർമാരാണ് 17കാരൻ ഓടിച്ച പോർഷെ കാറിടിച്ച് മരിച്ചത്. പൂനെയിലെ കല്യാണി നഗർ ജംഗ്ഷനിഷ മെയ് 19 ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്.

You might also like

-