തദ്ദേശ തെരഞ്ഞെടുപ്പ് മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ
നാളെ മുതല്‍ ഡിസംബര്‍ 22 വരെയാണ് നിരോധനാജ്ഞ. രാത്രി 8 മുതല്‍ രാവിലെ 8 വരെയാണ് നിയന്ത്രണങ്ങള്‍
മലപ്പുറം :തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായി മലപ്പുറത്തും കോഴിക്കോടും കര്‍ശന നിയന്ത്രണങ്ങള്‍. മലപ്പുറം ജില്ലയില്‍ കളക്‌ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതല്‍ ഡിസംബര്‍ 22 വരെയാണ് നിരോധനാജ്ഞ. രാത്രി 8 മുതല്‍ രാവിലെ 8 വരെയാണ് നിയന്ത്രണങ്ങള്‍.
കോഴിക്കോട് അഞ്ചിടത്താണ് നിരോധനാജ്ഞ. നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ്ര, വടകര പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ. ഡിസംബര്‍ 17ന് വൈകീട്ട് വരെയാണ് കോഴിക്കോട്ടെ നിരോധനാജ്ഞ.വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ 500 മീറ്റര്‍ പരിധിയില്‍ കൂട്ടംകൂടാന്‍ പാടില്ല. വാര്‍ഡുകളിലും മുന്‍സിപ്പാലിറ്റിയിലും അതത് പരിധിയില്‍ മാത്രമേ ആഹ്ലാദ പ്രകടനം പാടുള്ളൂ. വോട്ടെടുപ്പ് ദിവസം പലയിടങ്ങളിലും അക്രമം നടന്ന പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.
അതേസമയം കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് . സംഘർഷ സാദ്ധ്യത നിലനിൽക്കുന്ന നാദാപുരം, വടകര, പേരാമ്പ്ര, വളയം, കുറ്റ്യാടി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ബുധനാഴ്ച വൈകീട്ട് ആറ് മണിവരെയാണ് നിരോധനാജ്ഞ.പ്രദേശങ്ങളിൾ ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നതിനും നിയന്ത്രണം ഉണ്ട്. ഫല പ്രഖ്യാപനത്തിന് ശേഷം അതാത് വാർഡുകളിൽ മാത്രമേ പ്രകടനം പാടുള്ളൂവെന്നാണ് പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.