നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് അറസ്റ്റ് 2535 കസ്റ്റഡിയിൽ . 1636 വാഹനങ്ങൾ .

സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തിലധികം പേര്‍ അറസ്റ്റിലായപ്പോള്‍ ആയിരത്തിലധകം പേരുടെ വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു

0

തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് 2535 പേരെ അറസ്റ്റ് ചെയ്തു. 1636 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു  കോറോണ വ്യാപനം തടയുന്നതിനാണ് സര്‍ക്കാര്‍ സമ്പൂര്‍ണ അടച്ചു പൂട്ടല്‍ നടപ്പാക്കിയത്. ആദ്യഘട്ടത്തില്‍ അഭ്യര്‍ത്ഥനയായിരുന്നെങ്കിലും നിരോധനാജ്ഞ ലംഘിച്ച് കൂടുതലാളുകള്‍ പുറത്തു വന്നതോടെ നടപടികള്‍ കര്‍ശന മാക്കുമെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് പോലീസ് കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചത്.
സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തിലധികം പേര്‍ അറസ്റ്റിലായപ്പോള്‍ ആയിരത്തിലധകം പേരുടെ വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. കോട്ടയം ജില്ലയിലാണ് പോലീസ് ഏറ്റവും കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തത്. 451 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത്ത്.

അതേസമയം, കോഴിക്കോട് സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആരെയും കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യം ഉണ്ടായില്ല. പക്ഷേ വിലക്കു ലംഘിച്ച് പുറത്തിറക്കിയതിന് ഏറ്റവുമധകം വാഹനങ്ങള്‍ പിടിച്ചെടുത്തത് കോഴിക്കോട് സിറ്റി പോലീസ് പരിധിയിലാണ്.മുന്നൂറിലധകം വാഹനങ്ങളാണ് വിലക്കു ലംഘിച്ച് പുറത്തിറങ്ങിയതിന് പോലീസ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്

You might also like

-