ലോകത്ത് വായു മലിനീകരണം കൂടിയ 15 നഗരങ്ങളിൽ 14ഉം ഇന്ത്യയിൽ.
പ്രധാനമന്ത്രി മോദിയുടെ സ്വന്തം മണ്ഡലമായ വരാണസി പട്ടികയിൽ മൂന്നാമതാണ്.
ലക്നൗ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം മണ്ഡലമായ വരാണസിയുൾപ്പടെ, ലോകത്ത് വായു മലിനീകരണം കൂടിയ 15 നഗരങ്ങളിൽ 14ഉം ഇന്ത്യയിൽ. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പട്ടികയിലാണ് രാജ്യത്തിന് ദുഷപേരുണ്ടാക്കിയ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്.പ്രധാനമന്ത്രി മോദിയുടെ സ്വന്തം മണ്ഡലമായ വരാണസി പട്ടികയിൽ മൂന്നാമതാണ്. നഗരങ്ങളിലെ മലിനീകരണ തോതും, ഇതിനെ ചെറുക്കാൻ അധികാരികൾ കെെകൊണ്ട നടപടിയും ഉള്‍പ്പടെ സംഘടന ശേഖരിച്ചിട്ടുണ്ട്.
0 മുതൽ 50 വരെയുള്ള എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യു.ഐ) ‘ഗുഡ്’ കാറ്റഗറിയിലാണുള്ളത്. 51 മുതൽ 100 വരെ ‘സാറ്റിസ്ഫാക്ടറി’ വിഭാഗത്തിൽ പെടുന്നു. 101 മുതൽ 200 വരെയുള്ളത് ‘മോഡറേറ്റർ’, 201 – 300 വരെ ‘പുവർ’, 301 – 400 ‘വെരി പുവർ’, 401-500 ‘സിവിയർ എന്നിങ്ങനെയാണ് മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ കണക്ക്.
2017ൽ വരാണസിയുടെ എ.ക്യു.ഐ 490 ആയിരുന്നു. സിവിയര്‍, വെരി പുവർ കാറ്റഗറിയിലാണ് പ്രധാനമന്ത്രിയുടെ നഗരത്തിന്റെ എ.ക്യു.ഐ നില. ബിഹാറിലെ ഗയ, പാറ്റ്ന എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. തലസ്ഥാന നഗരി ഡൽഹി ആറാമതും ഉത്തർ പ്രദേശ് തലസ്ഥാനം ലക്നൗ ഏഴാമതുമാണ്. മുതിർന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷിയാണ് കാൺപൂരിന്റെ പ്രതിനിധി. കേന്ദ്ര ആഭ്യന്തമന്ത്രി രാജ്നാഥ് സിംഗിന്റെ മണ്ഡലമാണ് ലക്നൗ.