ജമ്മു കശ്മീരില്‍ 130 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഉണ്ടായെന്ന് , വധിച്ചത് 160 ഭീകരരെ, ഡി ജിപി
2019 ല്‍ 130 നുഴഞ്ഞു കയറ്റ ശ്രമങ്ങളാണ് തടഞ്ഞത്. കഴിഞ്ഞ കഴിഞ്ഞ വര്‍ഷം ഇത് 143 ആയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി
ശ്രീനഗര്‍: 2019 ല്‍ ജമ്മു കശ്മീരിലേക്ക് 130 നുഴഞ്ഞുകയറ്റ ശ്രമങ്ങൽ ഉണ്ടായെന്ന് ജമ്മു കശ്മീർ ഡി ജി പി ദില്‍ബഗ് സിംഗ് പറഞ്ഞു നുഴഞ്ഞുകയത്തിനു മുൻ വർഷങ്ങളെ അപ്പഴിച്ച് കുറവുണ്ടായതായി ഡിജിപി ദില്‍ബഗ് സിംഗ് കൂട്ടിച്ചേർത്തു . 2018 നെ അപേക്ഷിച്ചു ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ 30 ശതമാനം കുറഞ്ഞു. ഭീകര സംഘടനകളില്‍ ചേരുന്ന യുവാക്കളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്ന് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡി ജി പി 2019 ല്‍ 130 നുഴഞ്ഞു കയറ്റ ശ്രമങ്ങളാണ് തടഞ്ഞത്. കഴിഞ്ഞ കഴിഞ്ഞ വര്‍ഷം ഇത് 143 ആയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.ജമ്മു കശ്മീരില്‍ നിന്നും ഭീകര സംഘടനകളില്‍ ചേര്‍ന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2018 ല്‍ കശ്മീരില്‍ നിന്നും 218 യുവാക്കളാണ് ഭീകര സംഘടനകളില്‍ ചേര്‍ന്നത്. എന്നാല്‍ ഈ വര്‍ഷം 139 പേരായി ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.നുഴഞ്ഞു കയറ്റം ചെറുക്കുന്നതിന് പുറമേ ഈ വര്‍ഷം 160 ഭീകരരെ വിവിധ ഓപ്പറേഷനുകളിലൂടെ വധിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജമ്മു കശ്മീരില്‍ 80 ഓളം ഓപ്പറേഷനുകളാണ് ഭീകരരെ ഇല്ലാതാക്കുന്നതിനായി നടത്തിയത്. കൂടാതെ ലഹരി മരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളും ഫലം കണ്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.