128 – 95 വഖഫ് നിയമ ഭേദഗതി ബിൽ രാജ്യസഭ പാസ്സാക്കി.വസ്തു വഖഫ് ആക്കി മാറ്റാൻ വാക്കാലുള്ള ഉടമ്പടി മതിയെന്ന വ്യവസ്ഥ യിൽ മാറ്റം

പുതിയ ഭേദഗതി നിയമപ്രകാരം മാറ്റം വരുന്നത് 44 വകുപ്പുകളിലാണ്. വഖഫ് നിയമത്തിന്റെ സെക്ഷൻ 3 ( ഐ )യിൽ മാറ്റം വരും. ഭേദഗതി നിലവിൽ വന്നാൽ കൃത്യമായ രേഖകൾ വച്ചുകൊണ്ട് മാത്രമേ വഖഫിന് ഭൂമി ഏറ്റെടുക്കാൻ സാധിക്കൂ. വസ്തു വഖഫ് ആക്കി മാറ്റാൻ വാക്കാലുള്ള ഉടമ്പടി മതിയെന്ന വ്യവസ്ഥ ഇതോടെ മാറും. മാത്രമല്ല, അഞ്ച് വർഷമെങ്കിലും ഇസ്ലാം മതം അനുസരിച്ച് ജീവിക്കുന്നയാൾക്ക് മാത്രമേ വസ്തു വഖഫാക്കി മാറ്റാൻ സാധിക്കുകയുള്ളു. വഖഫ് ബോർഡുകളുടെ അധികാര പരിധിയും സ്വത്ത് വിനിയോഗവും നിയന്ത്രിക്കപ്പെടുമെന്നതാണ് ഏറ്റവും പ്രധാന കാര്യം. ഭേദഗതി പ്രകാരം ഭൂമി വഖഫിൽ പെട്ടതാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ബോർഡിന് നഷ്ടമാകും.

ഡൽഹി | ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയും വഖഫ് നിയമ ഭേദഗതി ബിൽ പാസ്സാക്കി . വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ലോക്സഭയ്ക്ക് പുറമെ രാജ്യസഭയും ബിൽ പാസാക്കിയതോടെ ബിൽ രാഷ്ട്രപതിയുടെ അം​ഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും.കഴിഞ്ഞ ദിവസം ബിൽ ലോക്സഭ പാസാക്കിയിരുന്നു. ഇതോടെ ബിൽ പാർലമെന്റ് കടന്നു. മണിക്കൂറുകൾ നീണ്ട ചർച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പിൽ പ്രതിപക്ഷ അം​ഗങ്ങളുടെ നിർദേശം വോട്ടിനിട്ട് തള്ളി.

ഇത്രയേറെ വിശദമായ ചർച്ചകൾ നടന്ന മറ്റൊരു ബില്ലുമില്ലെന്ന് ബിൽ അവതരിപ്പിച്ച് ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. മുനമ്പം വിഷയം ഇന്നും മന്ത്രി പരാമർശിച്ചു.ആദ്യം അവതരിപ്പിച്ച ഡ്രാഫ്റ്റിൽ നിന്ന് മാറ്റങ്ങൾ വരുത്തിയതാണ് ഈ ബില്ല് എന്നത് പരിശോധിച്ചാൽ മനസ്സിലാകുമെന്ന് കിരൺ റിജിജു ചർച്ചയിൽ മറുപടി പറയവേ വ്യക്തമാക്കി. ജെപിസിയിലെ പ്രതിപക്ഷ അംഗം പറഞ്ഞു താൻ പറഞ്ഞത് അംഗീകരിച്ചില്ല എന്ന്. വഖഫ് കൗൺസിലിൽ നാലിൽ കൂടുതൽ അമുസ്ലിങ്ങൾ ഇല്ല.എന്നിട്ടും ഇവർ പറയുന്നു മുസ്ലിം ഭൂരിപക്ഷത്തെ കുറയ്ക്കുകയാണെന്ന് – കിരൺ റിജിജു പറഞ്ഞു.

ബിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നതും ഭരണഘടനാ വിരുദ്ധമെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ലിനെതിരെ പ്രതിഷേധമുയർത്തി കറുത്ത വസ്ത്രമണിഞ്ഞാണ് കേരളത്തിൽ നിന്നുള്ള ഇടത് അംഗങ്ങൾ സഭയിലെത്തിയത്. മുനമ്പത്ത് ഒരാൾക്ക് പോലും വീട് നഷ്ടമാകില്ലെന്ന് ഡോക്ടർ ജോൺ ബ്രിട്ടാസ് പറഞ്ഞു. 2014 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ ബിജെപി പറഞ്ഞു, വഖഫ് ഭൂമിയിന്മേൽ ഉള്ള കടന്നുകയറ്റം തടയുമെന്ന്.ഭരണഘടന ലംഘനമാണ് ബില്ലിൽ ഉടനീളം.മതത്തിന്റെ പേരിൽ വേർതിരിക്കാനാണ് ബിജെപിയുടെ ശ്രമം -ബ്രിട്ടാസ് പറഞ്ഞു. ഇതിന് മറുപടിയുമായി സുരേഷ് ഗോപിയും രംഗത്തെത്തി. മുനമ്പത്ത് 600 ഓളം കുടുംബങ്ങളെയാണ് ചതിയിൽപ്പെടുത്തിയിരിക്കുന്നത്. പരിഹാരത്തിനായി രൂപീകരിച്ച കമ്മീഷനെ ഹൈക്കോടതി എടുത്ത് തോട്ടിൽ കളഞ്ഞു.നിങ്ങൾ അവതരിപ്പിച്ച പ്രമേയം അറബിക്കടലിൽ ചവിട്ടി താഴ്ത്തും കേരളത്തിലെ ജനങ്ങൾ – അദ്ദേഹം വ്യക്തമാക്കി.
ബിൽ രാജ്യസഭയും കടക്കുന്നതോടെ നിയമമാകാൻ ഇനി രാഷ്ട്രപതിയുടെ ഒപ്പുമതി. എന്നാൽ ബിൽ പാസായാൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളുടെ നിലപാട്. അതിനാൽ വഖഫ് നിയമഭേദഗതി ബിൽ പാസായാലും നിയമപോരാട്ടങ്ങൾ തുടരും.രണ്ടാം മോദി സർക്കാരിന്റെ ആദ്യ നീക്കങ്ങളിൽ ഒന്നായിരുന്നു വഖഫ് ഭേദഗതി ബിൽ. ഇസ്ലാമിക നിയമപ്രകാരം മതപരമോ, ജീവകാരുണ്യമോ, സ്വകാര്യമോ ആയ ആവശ്യങ്ങൾക്കായി ദൈവത്തിന്റെ പേരിൽ സമർപ്പിച്ചിരിക്കുന്ന സ്വത്തുക്കളെയാണ് വഖഫ് എന്ന് വിളിക്കുന്നത്. 1954ൽ വഖഫുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നു. വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേൽനോട്ടം വഹിക്കാൻ സംസ്ഥാന തലത്തിൽ വഖഫ് ബോർഡുകളും കേന്ദ്ര തലത്തിൽ വഖഫ് കൗൺസിലും നിലവിൽ വന്നു. 1995ൽ ഈ നിയമം റദ്ദാക്കി വഖഫ് ബോർഡുകൾക്ക് കൂടുതൽ അധികാരം നൽകുന്ന പുതിയ വഖഫ് നിയമം നടപ്പാക്കി. തുടർന്ന് 2013ൽ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വഖഫിന്റെ പ്രവർത്തനം.

വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിച്ചത്. ബിൽ പരിശോധിക്കാൻ രൂപീകരിച്ച സംയുക്ത പാർലമെന്ററി സമിതി തങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം വാദിച്ചു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്താനും അവകാശങ്ങൾ നിഷേധിക്കാനും ശ്രമിക്കുകയാണെന്നും ഭരണഘടനയ്‌ക്കെതിരെ 4D ആക്രമണം നടത്തുകയാണെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു.പുതിയ ഭേദഗതി നിയമപ്രകാരം മാറ്റം വരുന്നത് 44 വകുപ്പുകളിലാണ്. വഖഫ് നിയമത്തിന്റെ സെക്ഷൻ 3 ( ഐ )യിൽ മാറ്റം വരും. ഭേദഗതി നിലവിൽ വന്നാൽ കൃത്യമായ രേഖകൾ വച്ചുകൊണ്ട് മാത്രമേ വഖഫിന് ഭൂമി ഏറ്റെടുക്കാൻ സാധിക്കൂ. വസ്തു വഖഫ് ആക്കി മാറ്റാൻ വാക്കാലുള്ള ഉടമ്പടി മതിയെന്ന വ്യവസ്ഥ ഇതോടെ മാറും. മാത്രമല്ല, അഞ്ച് വർഷമെങ്കിലും ഇസ്ലാം മതം അനുസരിച്ച് ജീവിക്കുന്നയാൾക്ക് മാത്രമേ വസ്തു വഖഫാക്കി മാറ്റാൻ സാധിക്കുകയുള്ളു. വഖഫ് ബോർഡുകളുടെ അധികാര പരിധിയും സ്വത്ത് വിനിയോഗവും നിയന്ത്രിക്കപ്പെടുമെന്നതാണ് ഏറ്റവും പ്രധാന കാര്യം. ഭേദഗതി പ്രകാരം ഭൂമി വഖഫിൽ പെട്ടതാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ബോർഡിന് നഷ്ടമാകും. പകരം വസ്തുവിന്റെ സർവേ ഉത്തരവാദിത്തം ജില്ലാ കലക്ടർമാർക്കായിരിക്കും. നിലവിൽ ഭൂരിപക്ഷം വഖഫ് ബോർഡ് അംഗങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവരാണ്. എന്നാൽ പുതിയ ബില്ല് നിയമമാകുന്നതോടെ സർക്കാരിന് മുഴുവൻ അംഗങ്ങളെയും നോമിനേറ്റ് ചെയ്യാം. സമുദായം നിയന്ത്രിക്കുന്ന ബോർഡുകളിൽ നിന്നും ട്രൈബ്യൂണലുകളിൽ നിന്നും വഖഫ് ഭരിക്കാനുള്ള അധികാരം ഭരണത്തിലിരിക്കുന്നവരുടെ നിയന്ത്രണത്തിലേക്ക് മാറും.

You might also like

-