കർണാടകയിൽ കരുത്തുകാട്ടി ബി ജെ പി ,കോൺഗ്രസ്സ് നിലം പൊത്തി

0

ബംഗളൂരു: കർണാടകയില്‍ വീണ്ടും താമര വിരിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേവലഭൂരിപക്ഷം കടന്നു. തെക്കൻ കർണാടക ഒഴികെ ബാക്കി എല്ലാ മേഖലകളിലും ബിജെപി ആധിപത്യം നേടി. വോ​ട്ടെ​ടു​പ്പ് ന​ട​ന്ന 222 മ​ണ്ഡ​ല​ങ്ങ​ളി​ൽ കേവല ഭൂരിപക്ഷമായ 113 ന് പുറമേ 10 സീറ്റ് എങ്കിലും ബിജെപി അധികം നേടും എന്നാണ് ഏറ്റവും പുതിയ ട്രെന്‍റ് പറയുന്നത്. കര്‍ണാടകത്തിലെ ആറ് മേഖലകളില്‍ അഞ്ചിടത്തും ബിജെപി കരുത്തുകാട്ടി.

 

അതേസമയം, ഭ​ര​ണ​ക​ക്ഷി​യാ​യി​രു​ന്ന കോ​ൺ​ഗ്ര​സി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ടി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് 57 സീ​റ്റു​ക​ളി​ലാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. ജെ​ഡി-​എ​സ് 40 സീ​റ്റു​ക​ളി​ലും ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. ഇ​തോ​ടെ ജെ​ഡി​എ​സ് ക​ർ​ണാ​ട​ക​യി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോൺഗ്രസിനെ മു​ന്നി​ൽ​നി​ന്നു ന​യി​ച്ച മുഖ്യമന്ത്രി സി​ദ്ധ​രാ​മ​യ്യ​ മ​ത്സ​രി​ച്ച ചാ​മു​ണ്ഡേ​ശ്വ​രി​യി​ൽ പരാജയം നേരിട്ടു. ജെ​ഡി​എ​സ് സ്ഥാ​നാ​ർ​ഥി ജിടി. ദേ​വ​ഗൗ​ഡ​യാ​ണ് അ​ദ്ദേ​ഹ​ത്തെ പരാജയപ്പെടുത്തിയത്. അതേസമയം, ബ​ദാ​മി​യി​ൽ സി​ദ്ധ​രാ​മ​യ്യ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.

തീരദേശ, മധ്യമേഖലകളിൽ ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ഹൈദരാബാദ് കർണാടകത്തിലും കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടു. ലിംഗായത്ത് മേഖലകളിലും കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായി.

You might also like

-