വയനാട് ഉരുൾ പൊട്ടൽ മരണം 11 ആയി നിരവധി പേരെ കാണാനില്ല രക്ഷ പ്രവർത്തനത്തിന് ഹെലികോപ്റ്റർ

ഉരുള്‍പൊട്ടലിലെ രക്ഷപ്രവർത്തനത്തിന് ഹെലികോപ്റ്റർ സഹായം തേടി കേരളം. സുലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തും. പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ സഹായം തേടിയത്.

0

കൺട്രോൾ റൂം നമ്പർ 9656938689, 8086010833.
കല്‍പ്പറ്റ| വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 11 ആയി(സ്ഥികരിക്കാത്ത റിപ്പോർട്ട് ). മരിച്ചവരിൽ പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. നേപ്പാൾ സ്വദേശിയെന്ന് സൂചന. വൻ ഉരുൾപൊട്ടലാണ് മേഖലിയിൽ ഉണ്ടായിരിക്കുന്നത്. കൂടുതൽ എൻഡിആർഎഫ് സംഘം ദുരന്തഭൂമിയിലേക്ക് എത്തും. മൂന്ന് തവണയാണ് മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. പുലർച്ചെ രണ്ട് മണിയോടെയാണ് ആദ്യ ഉരുൾപൊട്ടൽ‌ ഉണ്ടായിരിക്കുന്നത്.നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടിട്ടുണ്ട്. വെള്ളാർമല സ്കൂൾ തർന്നു. ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നിട്ടുണ്ട്

ഉരുള്‍പൊട്ടലിലെ രക്ഷപ്രവർത്തനത്തിന് ഹെലികോപ്റ്റർ സഹായം തേടി കേരളം. സുലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തും. പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ സഹായം തേടിയത്. അതുകൊണ്ട് അതിവേ​ഗം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സൈന്യസഹായം തേടുകയായിരുന്നു.രണ്ട് ഹെലികോപ്റ്റർ ഉടൻ തന്നെ വയനാട്ടിലേക്ക് എത്തും. വയനാട്ടിലെ എസ്കെഎംജെ സ്കൂളിൽ ഹെലികോപ്റ്ററുകൾ ഇറക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നു. ഏഴരയോടെ ഹെലികോപ്റ്ററുകൾ എത്തുമെന്നാണ് സൂചന. കുടുങ്ങി കിടക്കുന്നവർ ഉണ്ടെങ്കിലും എയർ ലിഫ്റ്റിം​ഗ് വഴി രക്ഷാപ്രവർത്തനം നടത്തും. രണ്ട് കമ്പനി എൻഡിആർഎഫ് ടീം കൂടെ രക്ഷാപ്രവർത്തിനായി എത്തും. മന്ത്രിതല സംഘം വയനാട്ടിലേക്ക് തിരിക്കും. പുലർച്ചെ തന്നെ മുഖ്യമന്ത്രി സ്ഥിതി​ഗതികൾ വിലയിരുത്തി. തൃശൂർ മുതൽ വടക്കോട്ടുള്ള ഫയർഫോഴ്സ് സംഘത്തെ പൂർണമായി വയനാട്ടിലേക്ക് നിയോ​ഗിച്ചിട്ടുണ്ട്.

You might also like

-