ചാരവൃത്തിക്കേസില്‍ 11 നാവികസേന ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കേസ്
ചാരവൃത്തിക്കേസില്‍ 11 നാവികസേന ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് ചാരവൃത്തി ചെയ്തുവെന്ന കേസില്‍ 11 നാവികസേന ഉദ്യോഗസ്ഥരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കേസ്.ഹണിട്രാപ്പില്‍ കുടുങ്ങിയ ഉദ്യോഗസ്ഥര്‍ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുംബൈ, കാര്‍വാര്‍,വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്നായാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ എടുത്തത്.ആന്ധ്ര പൊലീസും നേവി ഇന്‍റലിജന്‍സും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ഹണി ട്രാപില്‍ കുടുക്കിയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്.