അതീവ ജാഗ്രത സംസ്ഥാനത്ത് 101 ആക്ടീവ് ക്ലസ്റ്ററുകള്‍
സംസ്ഥാനത്ത് 101 ആക്ടീവ് ക്ലസ്റ്ററുകളുണ്ടെന്നും ഇതില്‍18 എണ്ണം ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്തു കോവിഡ് അതിതീവ്രമായ മാറിയ പ്രദേശങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി ജനസാന്ദ്രത കൂടിയ പ്രദേശങ്ങളായ തീരമേഖല സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങും; തീരപ്രദേശം മൂന്ന് സോണുകളാക്കും; സോണുകളുടെ ചുമതല മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക്
സംസ്ഥാനത്ത് 101 ആക്ടീവ് ക്ലസ്റ്ററുകളുണ്ടെന്നും ഇതില്‍18 എണ്ണം ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാണെന്നും മുഖ്യമന്ത്രി. മൂന്ന് തീരദേശ മേഖലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് 151 പോസിറ്റീവ് കേസില്‍ 137 ഉം സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടം അറിയാത്ത ഏഴ് കേസുമുണ്ട്. മൂന്ന് തീരദേശ മേഖലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പൊതുജനത്തിന് കൊവിഡുമായി ബന്ധപ്പെട്ട് വിവരം കൈമാറുന്നതിന് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. ഇതര രോഗ ചികിത്സ വീടുകളില്‍ ലഭ്യമാക്കുന്നുണ്ട്. ഇതിന് ടെലി മെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തി.
കൊവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ചിലര്‍ നടത്തുന്നു; ”അവര്‍ യാഥാര്‍ത്ഥ്യം മനസിലാക്കുന്നില്ല, എത്ര ആവര്‍ത്തിച്ചാലും പറഞ്ഞുകൊണ്ടിരിക്കും, ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ല”
കൊല്ലം ജില്ലയിൽ 76 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം. കൊല്ലത്ത് മൂന്നിടത്ത് പ്രാഥമിക ചികിത്സ കേന്ദ്രം തുറന്നു.
പത്തനംതിട്ടയിൽ 20 പേർക്കാണ് സമ്പർക്ക രോഗബാധ. ജില്ലയിൽ 1010 റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ 76 പേർക്ക് രോഗം കണ്ടെത്തി. പത്തനംതിട്ടയിലെ വലിയ ക്ലസ്റ്റർ പത്തനംതിട്ട നഗരസഭയാണ്.കുമ്പഴ മത്സ്യച്ചന്തയിലെ രോഗികളിൽ നിന്ന് സമ്പർക്ക പട്ടിക ഉയരുന്നത് ആശങ്കയാണ്.
ആലപ്പുഴയിൽ 30 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ ഇന്ന് ഉണ്ടായത്. ചേർത്തല താലൂക്ക്, കായംകുളം മുനിസിപ്പാലിറ്റിയിലെ ഏഴ് തദ്ദേശസ്ഥാപനങ്ങളും കണ്ടെയ്ൻമെന്‍റ് സോണാണ്.
കോട്ടയം ജില്ലയിൽ 34 പേർക്കാണ് സമ്പർക്ക രോഗബാധ. ചങ്ങനാശ്ശേരി മാർക്കറ്റ് മേഖലയിലാണ് സമ്പർക്കം കൂടുതൽ. ഇവിടെ 16 തദ്ദേശ സ്ഥാപനങ്ങളിലായി 25 കണ്ടെയ്ൻമെന്‍റ് സോണുകളുണ്ട്.
എറണാകുളത്ത് 80 ൽ 63 പേർക്ക് സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തി. മൂന്ന് ആരോഗ്യപ്രവർത്തകരും ഉറവിടം അറിയാത്ത ഒൻപത് പേരുമുണ്ട്. ചെല്ലാനത്തും ആലുവയിലുമാണ് കൂടുതൽ രോഗികൾ. ജില്ലയിൽ രോഗം വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. ചെല്ലാനത്ത് കടലാക്രമണം രൂക്ഷമാണ്. ഇവിടെ ക്യാംപുകൾ ആരംഭിക്കും. ക്യാമ്പുകളിൽ കൊവിഡ് മാനദണ്ഡം പാലിക്കും. ബ്രോഡ്‍വേ മാർക്കറ്റ് തുറക്കും. പകുതി കടകളേ ഒരു ദിവസം തുറക്കൂ.
തൃശ്ശൂരിൽ 485 പേർക്ക് ആന്‍റിജൻ പരിശോധന നടത്തി. ഇതിൽ ഒരാൾ മാത്രമാണ് പോസിറ്റീവ്. പാലക്കാട് 36 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗമുണ്ടായി. പട്ടാമ്പിയിൽ ഒരാളിൽ നിന്ന് നൂറോളം പേർക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ പ്രദേശത്ത് ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ജൂലൈ 18 ന് 67 പേർക്കും, 19 ന് 39 പേർക്കും രോഗബാധ ഇവിടെ കണ്ടെത്തി.
മലപ്പുറത്ത് 61 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 23 രോഗികൾക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഉറവിടം അറിയാത്ത ആറ് പേരുണ്ട്. കൊണ്ടോട്ടി മത്സ്യ മൊത്ത വിതരണ കേന്ദ്രത്തിലെ ഏഴ് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് നിന്ന് പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലേക്കുള്ള എല്ലാ അതിർത്തികളും അടക്കും.
വയനാട് ജില്ലയിൽ സമ്പർക്കം 19 പേർക്ക്. തൊണ്ടർനാട് സ്വദേശികളാണ്. ഇവിടം ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററാണ്. രോഗബാധിതർ ബന്ധുക്കളോ അടുപ്പക്കാരോ ആണ്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്ലാസ്മ ബാങ്ക് തുടങ്ങി. കൊവിഡ് മുക്തരായ ഏഴ് പേർ ആദ്യ ദിവസം പ്ലാസ്മ നൽകാനെത്തി.
കോഴിക്കോട് ഇന്ന് 29 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. ജില്ലയിൽ എല്ലാ ഹോട്ടലുകളിലും പാർസൽ മാത്രമേ അനുവദിക്കൂ. കണ്ണൂർ ബിഎസ്ഇ ക്ലസ്റ്റിൽ 29 പേർക്ക് രോഗബാധയുണ്ടായി. ജില്ലയിൽ പൊലീസിനെ സഹായിക്കാൻ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ ടീമിനെ നിയോഗിക്കും. വീട് നിരീക്ഷണത്തിൽ കഴിയുന്നവർ ക്വാറന്റൈൻ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സ്പെഷൽ സ്ക്വാഡിന്‍റെ ചുമതല.
കാസർകോട് ജില്ലയിൽ 40 പേരിൽ 35 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. കർണ്ണാടക അതിർത്തി പഞ്ചായത്തുകളിൽ രോഗവ്യാപനം രൂക്ഷമാകുന്നു.