100 കോടി ഡോളറിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ ലോക വിപണിയില്‍ എത്തിക്കുമെന്ന ആമസോൺ
ആമസോണിന്റെ മേധാവി ജെഫ് ബെസോസ് ആണ് തന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ദില്ലിയില്‍ ഈ കാര്യം വ്യക്തമാക്കിയത്
ഇന്ത്യയില്‍ നിന്നും 100 കോടി ഡോളറിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ ലോക വിപണിയില്‍ എത്തിക്കുമെന്ന വാഗ്ദാനം നല്കി ആമസോണ്‍.ആമസോണിന്റെ മേധാവി ജെഫ് ബെസോസ് ആണ് തന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ദില്ലിയില്‍ ഈ കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസ് മേഖല ഡിജിറ്റൈസ് ചെയ്യുന്നതിന് 100 കോടി ഡോളര്‍ നിക്ഷേപം ആമസോണ്‍ നടത്തുമെന്നും ബെസോസ് പറഞ്ഞു. 2025 ഓടെയാണ് ഇന്ത്യയില്‍ നിന്നും ആയിരം കോടി ഡോളര്‍ മൂല്യമുള്ള കയറ്റുമതി നടത്താന്‍ സാധിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ബെസോസ് പറഞ്ഞു.
നേരത്തെ 550 കോടി ഡോളര്‍ ആമസോണ്‍ ഇന്ത്യയില്‍ നിക്ഷേപിച്ചിരുന്നു.ആമസോണിന്റെ വലുപ്പവും വ്യാപ്തിയും ഉപയോഗിച്ച് ഇന്ത്യയിലെ ഇന്ത്യയുടെ ‘ചലനാത്മകതയും, ഊര്‍ജസ്വലതയും വളര്‍ച്ചയും’ അദ്ദേഹം എടുത്തു പറഞ്ഞു പുകഴ്ത്തി. ഈ രാജ്യം വളരെ പ്രത്യേകതകളുള്ളതാണെന്ന് പറഞ്ഞ അദ്ദേഹം, ഇന്ത്യന്‍ ജനാധിപത്യത്തെ പുകഴ്ത്താനും മറന്നില്ല. ദില്ലി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ബെസോസ് ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്തത്.