ഒഡീഷയില്‍ മിന്നലേറ്റ് 10 പേർക്ക് ദാരുണാന്ത്യം

ഇടിമിന്നലേറ്റ മൂന്ന് പേര്‍ തല്‍ക്ഷണം മരിച്ചു. ബ്രുദി മഡിങ്ക ഇവരുടെ കൊച്ചുമകൾ കാസ മഡിങ്ക, പ്രദേശവാസി അംബിക കാസി എന്നിവരാണ് മരിച്ചത്.

ഡൽഹി | ഒഡീഷയില്‍ മിന്നലേറ്റ് 10 പേർക്ക് ദാരുണാന്ത്യം. കോരാപുട്ട്, ജാജ്പൂര്‍, ഗഞ്ചം, ധെങ്കനാല്‍, ഗജപതി എന്നീ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.ഇടിമിന്നലേറ്റ മൂന്ന് പേര്‍ തല്‍ക്ഷണം മരിച്ചു.പതംഗി നിയോജകമണ്ഡലത്തിലെ അമ്പാബാലി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പുതബന്ധ് ഗ്രാമത്തിൽ നിന്നുള്ള ഗെമൽ കൃഷ്ണ (46), കാമി ഗെമൽ (16), തുംബൈ ഗെമൽ (62), നുവാഗോൺ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഗലിഗബാദ ഗ്രാമത്തിൽ നിന്നുള്ള മാല പംഗി (64) എന്നിവരാണ് സഭാവസ്ഥലത്ത് മരിച്ചത്

കൊരാപുട്ട് ജില്ലയിലെ പൊട്ടാങ്കി ബ്ലോക്കിന് കീഴിലുള്ള അംഫാലി പഞ്ചായത്തിലെ കൊന്ധപുതബന്ധ് ഗ്രാമത്തിലെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് മൂന്ന് കുടുംബത്തിൽ പത്തുപേരാണ് മരിച്ചത് ബ്രുദി മഡിങ്ക ഇവരുടെ കൊച്ചുമകൾ കാസ മഡിങ്ക, പ്രദേശവാസി അംബിക കാസി എന്നിവരാണ് മരിച്ചത്. മിന്നലേറ്റ് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒഡീഷയിലെ വിവിധയിടങ്ങളില്‍ ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

You might also like

-