1% സമ്പന്നർക്ക് 40% സ്വത്ത്, 50% വരുന്ന ദരിദ്രരായ ജനത 64% ജിഎസ്ടി അടയ്ക്കണം, 42% യുവാക്കൾക്ക് തൊഴിലില്ല രാഹുൽ ഗാന്ധി.
"മിത്ര കാൽ ബജറ്റിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള കാഴ്ചപ്പാടില്ല, അസമത്വം തടയാൻ ഉദ്ദേശിക്കുന്നില്ല, 1% സമ്പന്നർക്ക് 40% സ്വത്ത്, 50% വരുന്ന ദരിദ്രരായ ജനത 64% ജിഎസ്ടി അടയ്ക്കണം, 42% യുവാക്കൾക്ക് തൊഴിലില്ല- എന്നിട്ടും പ്രധാനമന്ത്രിക്ക് അനുകമ്പയില്ല. ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാൻ സർക്കാരിന് മാർഗരേഖയില്ലെന്ന് ഈ ബജറ്റ് തെളിയിക്കുന്നു." രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു
ഡൽഹി | ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാനുള്ള മാർഗരേഖ സർക്കാരിന്റെ പക്കൽ ഇല്ലെന്ന് തെളിയിക്കുന്നതാണ് ഏറ്റവും പുതിയ കേന്ദ്ര ബജറ്റെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2024ലെ ദേശീയ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സമ്പൂർണ ബജറ്റ് ആണ് ഇന്ന് കേധനന്ദ്രമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. അമൃത് കാൽ ബജറ്റ് എന്ന് കേന്ദ്രസർക്കാർ വിശേഷിപ്പിച്ച ബജറ്റിനെ മിത്ര കാൽ എന്നാണ് രാഹുൽ പരിഹസിച്ചത്.
“മിത്ര കാൽ ബജറ്റിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള കാഴ്ചപ്പാടില്ല, അസമത്വം തടയാൻ ഉദ്ദേശിക്കുന്നില്ല, 1% സമ്പന്നർക്ക് 40% സ്വത്ത്, 50% വരുന്ന ദരിദ്രരായ ജനത 64% ജിഎസ്ടി അടയ്ക്കണം, 42% യുവാക്കൾക്ക് തൊഴിലില്ല- എന്നിട്ടും പ്രധാനമന്ത്രിക്ക് അനുകമ്പയില്ല. ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാൻ സർക്കാരിന് മാർഗരേഖയില്ലെന്ന് ഈ ബജറ്റ് തെളിയിക്കുന്നു.” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു
പ്രഖ്യാപനത്തിൽ വലുതും പ്രാവർത്തികമാകുമ്പോൾ ചെറുതും ആയ ബജറ്റ് എന്നാണ് കോൺഗ്രസ് കേന്ദ്രബജറ്റിനെക്കുറിച്ച് പ്രതികരിച്ചത്. മോദി സർക്കാർ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയല്ലാതെ മോദി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.
അതേസമയം നരേന്ദ്ര മോദി സർക്കാർ കഴിഞ്ഞ എട്ട് വർഷങ്ങളായി അവതരിപ്പിച്ച ബജറ്റുകളുടെ വെറും ആവർത്തനം മാത്രമാണ് ഇത്തവണത്തെ യൂണിയൻ ബജറ്റ് എന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി പ്രതികരിച്ചു. കേന്ദ്ര സർക്കാറിൻ്റെ ചങ്ങാത്ത മുതലാളിമാർക്കും വൻകിട വ്യവസായികൾക്കുമായി നികുതി പിരിക്കുന്നു. സാധാരണ നികുതിയിൽ നിന്ന് പ്രയോജനം ലഭിക്കുന്നില്ല. പകരം അവരുടെ നട്ടെല്ല് തകർക്കുകയാണ് കേന്ദ്ര സർക്കാർ. സാധാരണക്കാർക്ക് പ്രയോജനം ലഭിക്കുന്ന ക്ഷേമപദ്ധതികളും സബ്‌സിഡിയും കേന്ദ്രം ഇല്ലാതാക്കുകയാണ് എന്നും മെഹബൂബ കുറ്റപ്പെടുത്തി.
വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മക്കും കേന്ദ്ര ബജറ്റിൽ പരിഹാരമില്ലെന്നും വാക്കുകളും വാചക കസർത്തുകളുമാത്രമാണ് പകരമുള്ളത് എന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു.വൻകിട വ്യവസായികൾക്ക് മാത്രമാണ് ബജറ്റിന്‍റെ നേട്ടം. നാണയപ്പെരുപ്പവും വിലക്കയറ്റവും കണക്കിലെടുക്കുമ്പോൾ 7 ലക്ഷം രൂപ വരെയുള്ള ആദായ നികുതിയിളവ് ഒന്നുമല്ല. അത് ഇത് ഇടത്തരക്കാരെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിടുന്നത് പോലെയാണെന്നും അദ്ദേഹം പ്രതികരിച്ചു.
തെരഞ്ഞെടുപ്പുകളെ മുന്നിൽക്കണ്ട് അവതരിപ്പിച്ച ബജറ്റാണിതെന്ന് സമാജ് വാദി പാർട്ടി എ.പി ഡിംപിൾ യാദവ് പറഞ്ഞു. കർഷകർ, തൊഴിൽ രഹിതർ, യുവാക്കൾ എന്നിവർക്കുള്ള പ്രത്യേക പാക്കേജിനെ കുറിച്ച് ബജറ്റിൽ ഒന്നും പറഞ്ഞിട്ടില്ല. ഇടത്തരക്കാർക്ക് ചില ഇളവുകൾ നൽകിയെങ്കിലും കേന്ദ്ര ബജറ്റ് നിരാശാജനകമാണെന്നും ഡിംപിൾ യാദവ് ചൂണ്ടിക്കാട്ടി