ചൈനയിൽ കൊറോണയുടെ രണ്ടാം വരവ് , 11 പേർക്ക് കോവിഡ് 19 സ്ഥികരിച്ചു

മറ്റ് ഏഴ് പേര് തദ്ദേശീയരും മാണെന്ന് ദേശീയ ആരോഗ്യ കമ്മീഷന്റെ പ്രതിദിന റിപ്പോർട്ടിൽ പറയുന്നു. ഹീലോംഗ്ജിയാങ് പ്രവിശ്യയിലും ആറ് കേസുകൾ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലുംമാണ്

0

ബീജിംഗ്: ചൈനയിൽ പുതുതായി പതിനൊന്നു പേർക്ക്കോവിഡ് -19 പേർക്ക് സ്ഥികരച്ചതായി ചൈനീസ് ആരോഗ്യ അതോറിറ്റി അറിയിച്ചു ഇതിൽ നാലുപേർ മറ്റു രാജ്യങ്ങൾ നിന്നും വന്നവരും .
മറ്റ് ഏഴ് പേര് തദ്ദേശീയരും മാണെന്ന് ദേശീയ ആരോഗ്യ കമ്മീഷന്റെ പ്രതിദിന റിപ്പോർട്ടിൽ പറയുന്നു. ഹീലോംഗ്ജിയാങ് പ്രവിശ്യയിലും ആറ് കേസുകൾ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലുംമാണ് ഇതോടെചൈനയിൽ  കോവിഡ് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 82,758 ഉം മരണസംഖ്യ 4,632 ഉം ആയി.
പതിനൊന്നു പേരിൽ കോവിഡ് സ്ഥികരിച്ചെങ്കിലും മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തത് ചൈനക്ക് ആശ്വാസമായിട്ടുണ്ട്. തുടര്‍ച്ചയായ ആറാം ദിവസവും മരണങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് രാജ്യത്തെ ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു.

അതേസമയം കൊറോണ വ്യാപനത്തിന് പിന്നില്‍ ചൈനയാണെന്ന ആരോപണങ്ങളുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കക്ക് പിന്നാലെ ജര്‍മ്മനിയും ചൈനക്കെതിരെ തിരിഞ്ഞിട്ടുണ്ട്. വൈറസിന്റെ ഉറവിടത്തെക്കുറിച്ച് ചൈന കുറച്ചുകൂടി സുതാര്യമാകണമെന്ന് ജര്‍മ്മനി ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം ചൈന തള്ളിയിട്ടുണ്ട്.

You might also like

-