വാൽപ്പാറയിൽ പുലി പിടികൂടിയ നാല് വയസ്സുകാരിയുടെ മൃദേഹം പകുതി ഭക്ഷിച്ചനിലയിൽ കണ്ടെത്തി
പ്രത്യേക പരിശീലനം നേടിയ കടവർ നായയെ സ്ഥലത്തെത്തിഛയിരിന്നു പോലീസിന്റെ പരിശോധന , എസ്റ്റേറ് തൊഴിലാളികൾ ഒന്നാകെ പണിമുടക്കികൊണ്ട് തിരച്ചിലായിൽ പങ്കെടുത്തു
തൃശൂർ|കേരളാ തമിഴ്നാട് അതിർത്തിയിലെ വാൽപ്പാറയിൽ പുലി പിടികൂടിയ നാല് വയസ്സുകാരിയുടെ മൃദേഹം കണ്ടെത്തി തേയിലത്തോട്ടത്തിന് 300 മീറ്റർ അകലെ വനത്തിലാണ് പകുതി ഭക്ഷിച്ചനിലയിൽ കുഞ്ഞിന്റെ മുദേഹം കണ്ടെത്തിയത് . പുലി ആക്രമിച്ചു ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. കുഞ്ഞിനായി ഇന്നലെ വൈകിട്ട് മുതൽ തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതൽ കാട്ടിൽ നടത്തിയ വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് പ്രത്യേക പരിശീലനം നേടിയ കടവർ നായയെ സ്ഥലത്തെത്തിഛയിരിന്നു പോലീസിന്റെ പരിശോധന , എസ്റ്റേറ് തൊഴിലാളികൾ ഒന്നാകെ പണിമുടക്കികൊണ്ട് തിരച്ചിലായിൽ പങ്കെടുത്തു . ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദ – മോനിക്ക ദമ്പതികളുടെ മകൾ റൂസ്‍നിയെയാണ് കാണാതായത്. കുട്ടിയെ പുലി പിടിച്ചത് ഇന്നലെ വൈകിട്ട് നാല് മണിക്കാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് – മോനിക്ക ദമ്പതികൾ മൂന്ന് മക്കൾക്കൊപ്പം തൊഴിലെടുത്ത് ജീവിക്കാൻ ഈ പ്രദേശത്ത് വന്നത്. അമ്മ പൈപ്പിൽ നിന്ന് വെള്ളമെടുക്കവേ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ തേയില തോട്ടത്തിൽ നിന്ന് ചാടിവീണ പുലി പിടിക്കുകയായിരുന്നു. തോട്ടം തൊഴിലാളികൾ ബഹളം വച്ചെങ്കിലും കുട്ടിയുമായി പുലി കടന്നുകളഞ്ഞു.പ്രദേശത്ത് പുളിയുടെയും കടുവകളുടെ ആക്രമണം പതിവാണ്