1.8 കോടി നേതാവിന് കൈക്കൂലി നൽകി കാർത്തിക് ചിദംബരം

0

ന്യൂഡല്‍ഹി: പണം തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുൻ കേന്ദ്ര മന്ത്രി പി ചിതമരത്തിന്റ മകൻ കാര്‍ത്തി ചിദംബരത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 1.8 കോടി രൂപ ഒരു മുതിര്‍ന്ന നേതാവിന് കൈമാറിയതായി എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട്. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡിന്റെ ചെന്നൈയിലുള്ള ശാഖയില്‍ നിന്നുമാണ് കാര്‍ത്തി ചിദംബരം പണം കൈമാറിയിരിക്കുന്നത്.
കേന്ദ്രത്തില്‍ സുപ്രധാന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന വ്യക്തിക്കാണ് കാര്‍ത്തി പണം കൈമാറിയിരിക്കുന്നതെന്ന് എന്‍ഫോഴ്‌സമെന്റ് വ്യക്തമാക്കി. 2006 ജനുവരി 16 മുതല്‍ 2009 സെപ്തംബര്‍ 23 വരെ അഞ്ചുതവണയായിട്ടാണ് പണം കൈമാറിയിരിക്കുന്നത്. അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും എന്‍ഫോഴ്‌സമെന്റ് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ സിബിഐ കസ്റ്റഡിയിലാണ് കാര്‍ത്തി.
ഐഎന്‍എക്‌സ് മീഡിയയ്ക്കു വിദേശ നിക്ഷേപം ലഭിക്കുന്നതിനുള്ള അനുമതിയ്ക്ക് വേണ്ടി കാര്‍ത്തിയ്ക്കു 3.1 കോടി രൂപ നല്‍കിയെന്നാണ് ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയും സി ബി ഐ യ്ക്ക് നല്‍കിയ മൊഴി. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കാര്‍ത്തിയ്ക്ക് നല്‍കിയ പണത്തിന്റെ തീയതികളും കാര്‍ത്തി മുതിര്‍ന്ന കേന്ദ്രമന്ത്രിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച പണത്തിന്റെ തീയതിയും യോജിക്കുന്നതാണെന്നും അന്വഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

You might also like

-