ഫ്ലാറ്റ് നിലനിന്നിരുന്ന 1.06 ഏക്കര്‍ സ്ഥലം ഇനി പുതിയ ഫ്ലാറ്റ് സമുച്ചയം പണിയും?
ഫ്ലാറ്റ് പണിയുന്നത് സംബന്ധിച്ച ആലോചനകള്‍ ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷന് നേതൃത്വത്തിലാണ് നടക്കുന്നത്
തകര്‍ത്ത് നിരപ്പാക്കിയ 19 നിലയുള്ള എച്ച്.ടു.ഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ് നിലനിന്നിരുന്ന 1.06 ഏക്കര്‍ സ്ഥലം ഇനി പുതിയ ഫ്ലാറ്റ് സമുച്ചയം പണിയും. അല്പം വൈകിയാലും തങ്ങളെ ഇറക്കിവിട്ടിടത്തേക്കുതന്നെ മടങ്ങിവരുമെന്ന് ഇവര്‍ ഉറപ്പിച്ചു പറയുന്നു.ഭൂമി വിട്ടുകിട്ടിക്കഴിഞ്ഞാല് ഫ്ലാറ്റ് പണിയുന്നത് സംബന്ധിച്ച ആലോചനകള്‍ ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷന് നേതൃത്വത്തിലാണ് നടക്കുന്നത്.
പുതിയ തീരദേശനിയമമനുസരിച്ച് കാറ്റഗറി രണ്ടില്‍പെടുന്ന ഈ സ്ഥലത്ത് വേലിയേറ്റരേഖയില്‍നിന്ന് 20 മീറ്റര്‍ വിട്ട് പുതിയ നിര്‍മാണം നടത്താം. പൊളിച്ച ഫ്ലാറ്റിെന്റ ഭിത്തിവരെ വേലിയേറ്റരേഖയില്‍നിന്ന് 30 മീറ്റര്‍ അകലമുണ്ട്. നേരേത്ത കാറ്റഗറി മൂന്നിലാണ് ഉള്‍പ്പെട്ടിരുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിേന്റതടക്കം എല്ലാ അനുമതികളും വാങ്ങിയ ശേഷമായിരിക്കും പണി തുടങ്ങുക.