സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഉത്തരവിറങ്ങി

ഒരു മാസം ആറ് ദിവസത്തെ ശമ്പളമാകും പിടിക്കുക. ഇത്തരത്തിൽ അഞ്ച് മാസം ശമ്പളം പിടിക്കും.

0

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഉത്തരവിറങ്ങി. ഒരു മാസം ആറ് ദിവസത്തെ ശമ്പളമാകും പിടിക്കുക. ഇത്തരത്തിൽ അഞ്ച് മാസം ശമ്പളം പിടിക്കും.

എയ്ഡഡ് മേഖലയ്ക്കും ഈ സാലറി കട്ട് ബാധകമാണ്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് ശമ്പളം പിടിക്കുക. സസ്‌പെൻഷനിലുള്ളവരുടെ ശമ്പളം പിന്നീട് പിടിക്കുമെന്ന് ഉത്തരവിൽ പറയുന്നു.

നേരത്തെ പ്രളയകാലത്തേത് പോലെ സാലറി ചലഞ്ചിന് സർക്കാർ രൂപം കൊടുത്തുവെങ്കിലും ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് സാലറി ചലഞ്ചിൽ സർക്കാർ ഭേദഗതി വരുത്തുകയായിരുന്നു.

നേരത്തെ ആരോഗ്യപ്രവർത്തകരെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് ഐഎംഎ, കെജിഎംഒ എന്നീ സംഘടനകൾ രംഗത്തെത്തിയിരുന്നു. എന്നാൽ ആരെയും ഒഴിവാക്കാതെ എല്ലാ സർക്കാർ ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഭേദഗതി ചെയ്ത സാലറി ചലഞ്ചുമായി മുന്നോട്ടുപോകാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.

You might also like

-