സ്വര്‍ണം പൂശിയ ലോകത്തിലെ ഏറ്റവും വിലകൂടിയ ചോക്ലേറ്റ് പോര്‍ച്ചുഗലില്‍
ചോക്ലേറ്റ് പ്രേമികള്‍ക്കൊരു ശ്രേഷ്ഠമായ അത്ഭുതമൊരുക്കിയിരിക്കുകയാണ് പോര്‍ച്ചുഗലിലെ അന്താരാഷ്ട്ര ചോക്ലേറ്റ് ഫെസ്റ്റിവെലില്‍. ലോകത്തിലെ ഏറ്റവും വിലകൂടിയ ചോക്ലേറ്റാണ് ഒബിഡോസ് അന്താരാഷ്ട്ര ചോക്ലേറ്റ് ഫെസ്റ്റിവെലിന്റെ ഇത്തവണത്തെ മുഖ്യ ആകര്‍ഷണം.
23 കാരറ്റ് സ്വര്‍ണം പൂശിയ ഈ ചോക്ലേറ്റിന് ആറു ലക്ഷത്തോളം രൂപ വരും. ‘ഗ്ലോറിയസ്’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. കുങ്കുമം നാരുകള്‍, വെള്ള ട്രഫിള്‍, വെള്ള ട്രഫിള്‍, മഡഗാസ്‌കറില്‍ നിന്നുള്ള വനില, സ്വര്‍ണ തരികള്‍ എന്നിങ്ങനെയുള്ള ചേരുവകള്‍ ചേര്‍ത്താണ് ചോക്ലേറ്റിന്റെ നിര്‍മ്മാണം.
ഡാനിയല്‍ ഗോമസ് എന്നയാള്‍ ഒരു വര്‍ഷത്തെ അധ്വാനത്തിനൊടുവിലാണ് ഗ്ലോറിയസ് നിര്‍മിച്ചത്. കറുത്ത പോളിഷ് ചെയ്ത മരത്തിന്റെ പെട്ടിയിലാണ് ഇത് സൂക്ഷിച്ചിട്ടിള്ളത്. സ്വര്‍ണം കൊണ്ട് സീരിയല്‍ നമ്പര്‍ കൊത്തിവെച്ചിട്ടുമുണ്ട്. പളുങ്കില്‍ തീര്‍ത്ത മേല്‍കവറുമുണ്ട്.