സ്വഛ് ഭാരത്? ശൗചാലയം വീടുകളിൽ നിർമ്മിക്കാത്ത സർക്കാർ ഉദ്യോഗസ്ഥരു് ടെ ശമ്പളം തടഞ്ഞു.
ശ്രീനഗർ: വീട്ടിൽ ശുചിമുറി നിർമിക്കാത്തതിനു സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു. ജമ്മുകാഷ്മീരിലെ കിഷ്ത്വാർ ജില്ലയിലാണ് സംഭവം. ജില്ലയിലെ 616 ഉദ്യോഗസ്ഥരുടെ ശമ്പളമാണ് അധികൃതർ തടഞ്ഞത്. കിഷ്ത്വാർ ജില്ലാ ഡവലപ്മെന്റ് കമ്മീഷണർ ആംഗ്രസ് സിംഗ് റാണയാണ് ഉത്തരവ് ഇറക്കിയത്. ജില്ലാ ഡവലപ്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ അനിൽ കുമാർ ചന്ദയ്ലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചന്ദയ്ലിൽ നൽകിയ റിപ്പോർട്ടിൽ ജില്ലയിൽ 616 ഉദ്യോഗസ്ഥരുടെ വീടുകളിൽ ശൗചാലയം ഇല്ലെന്ന് കണ്ടെത്തിയിരുന്നു.ഇവർ മലമൂത്ര വിസർജനത്തിന് പുതുസ്ഥലങ്ങൾ ഉപയോഗിക്കിന്നതായും കമ്മീഷൻ പരിശോധനയിൽ കണ്ടെത്തിയിരുന്നു
ഉദ്യോഗസ്ഥരുടെ വീടുകളിൽ ശൗചാലയം ഇല്ലെന്നുള്ളത് സർക്കാരിനു നാണക്കേടാണ്. പൊതുസമൂഹത്തിനു ഇതിലൂടെ തെറ്റായ സന്ദേശമാണ് നൽകുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ജീവിതരീതികളും മറ്റുള്ളവർക്ക് അനുകരിക്കാൻ കഴിയുന്ന മാതൃകയായിരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു
സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി ജമ്മുകാഷ്മീരിൽ 71.95 ശതമാനം വീടുകളിലും ശൗചാലയം നിർമിക്കാൻ സാധിച്ചു. കിഷ്ത്വാറിൽ 57.23 ശതമാനം വീടുകളിലും ശുചിമുറി ഉണ്ടായി. ലേ, കാർഗിൽ എന്നീ ജില്ലകളും സൗത്ത് കാഷ്മീരിലെ ലഡാക്, ഷോപിയാൻ എന്നിവിടങ്ങളും ശ്രീനഗറും വെളിയിട വിസർജന വിമുക്ത കേന്ദ്രങ്ങളായി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. അനന്ദ്നാഗും പുൽവാമയും ഏപ്രിൽ അവസാനത്തോടെ ഈ ലക്ഷ്യം കൈവരിക്കും.