സൈനിക ശക്തിയിൽ ഇന്ത്യ നാലാമത് ,ഒന്നാമൻ അമേരിക്കാ
ന്യൂഡല്‍ഹി:ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനിക ശക്തിയായി ഇന്ത്യയന്ന് ആഗോള ഫയര്‍ പവര്‍ സൂചിക 2017 റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ സ്ഥാനം.
ന്യൂഡല്‍ഹി:ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനിക ശക്തിയായി ഇന്ത്യയന്ന് ആഗോള ഫയര്‍ പവര്‍ സൂചിക 2017 റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാന്‍ ഇന്ത്യയുടെ തൊട്ടുപിന്നിലും.
ചൈന, പാക്കിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളുടെ സൈനീകശേഷികളുടെ താരതമ്യവും ഇൗ റിപ്പോര്‍ട്ടില്‍ ഉൗന്നിപ്പറയുന്നു. കഴിഞ്ഞവര്‍ഷം ഇന്ത്യ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇടംപിടിച്ചപ്പോള്‍ പാക്കിസ്ഥാന്‍ മികച്ച 15 രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. ഇന്ത്യക്ക് തൊട്ടുപിന്നിലായി ഫ്രാന്‍സ്, ജര്‍മനി, യുകെ, ജപ്പാന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളുണ്ട്.
13,62,500 സൈനീകര്‍ ഇന്ത്യയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയും ചൈനയും അതിർത്തി പങ്കിടുന്ന ജമ്മുകശ്മീരിന്‍റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ 37,12,500 സൈനിക ഉദ്യോഗസ്ഥരുണ്ട്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് 2102 വിമാനങ്ങളും 676 യുദ്ധവിമാനങ്ങളും 809 ആക്രമണ വിമാനങ്ങളുമാണ് സ്വന്തമായുള്ളത്. ചൈനയ്ക്ക് 2955 വിമാനങ്ങളും 1271 യുദ്ധവിമാനങ്ങളും 1385 ആക്രമണ വിമാനങ്ങളും 206 ആക്രമണ ഹെലികോപ്റ്ററുകളുമാണുള്ളത്.
ഇന്ത്യന്‍ സേനയ്ക്ക് 4426 കോംപാറ്റ് ടാങ്കുകളും 6704 സായുധ യുദ്ധവാഹനങ്ങളും 290 സ്വയം പ്രചോദിത പീരങ്കികളും 426 വലിയ തോക്കുകളും 3278 പീരങ്കികളുമാണ് ആകെയുള്ളത്. പാക്കിസ്ഥാന് ആകെ 2924 ടാങ്കുകള്‍, 2828 സായുധ യുദ്ധവാഹനങ്ങള്‍, 1710 സ്വയം പ്രചോദിത പീരങ്കികള്‍, 6246 പീരങ്കികളുമാണുള്ളത്.
ഇന്ത്യയ്ക്ക് മൂന്നു വിമാനക്കമ്പനികളാണുള്ളത്. ചൈനയ്ക്ക് ഒരെണ്ണവും, പാക്കിസ്ഥാന് വിമാനക്കമ്പനികളില്ല, റിപ്പോര്‍ട്ടില്‍ ഉൗന്നിപ്പറയുന്നു. ഇന്ത്യയുടെ പ്രതിരോധ ബജറ്റ് യുഎസ് ഡോളര്‍ 51 ബില്ല്യണും ചൈനയുടേത് യുഎസ് ഡോളര്‍ 161.7 ബില്ല്യണും പാക്കിസ്ഥാന് യുഎസ് ഡോളര്‍ 7 ബില്ല്യണുമാണുള്ളത്.