കൊല്ലം: സിപിഐ ദേശീയ കൗൺസില്‍ കാനം പക്ഷത്തിന്റെ ആധിപത്യം. സിപിഐ ദേശീയ കൗൺസിലിൽനിന്ന് സി.ദിവാകരനെ അടക്കം നാല് പേരെ ഒഴിവാക്കി.
തനിക്ക് ഗോഡ്ഫാദർ ഇല്ലെന്ന് പറഞ്ഞ ദിവാകരൻ ഒഴിവാക്കിയതിലെ അതൃപ്തി പരസ്യമാക്കിതനിക്ക്” ഗോഡ്ഫാദറില്ല, അതാണ് തന്റെ കുഴപ്പമെന്നും” സി ദിവാകരൻ. ആരുടെയും സഹായത്തോടെ തുടരാനില്ലെന്ന് ദിവാകരൻ വ്യക്തമാക്കി. സിപിഐ ദേശീയ കൗൺസിലിൽ നിന്ന് സി.ദിവാകരനെ ഒഴിവാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടപടിയിലെ അതൃപ്തി വ്യക്തമാക്കി കേരളത്തിൽ നിന്നുള്ള പ്രതിനിധി യോഗത്തിൽ നിന്നും ദിവാകരൻ വിട്ടുനിന്നു. കേരളത്തിൽ നിന്നുള്ള
ദിവാകരനെ കൂടാതെ സത്യൻ മൊകേരി, സി.എൻ.ചന്ദ്രൻ, കമലാ സദാനന്ദൻ എന്നിവരെയാണ് ഒഴിവാക്കിയത്. ഒഴിവാക്കിയവരിൽ രണ്ടുപേർ ഇസ്മായിൽ പക്ഷക്കാരാണ്. കേരളത്തിൽനിന്ന് അഞ്ച് പുതിയ ആളുകളെ കൗൺസിലിൽ ഉൾപ്പെടുത്തി.