സി പി ഐ പാർട്ടികോഗ്രസ്സിന് തുയടക്കം

0

കൊല്ലം: സിപിഐയുടെ 23 ആം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊല്ലത്ത് തുടക്കമാകും.ജനറല്‍സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി ഇന്ന് ചെങ്കൊടി ഉയര്‍ത്തുന്നതോടെ സിപിഐയുടെ 23ാം കോണ്‍ഗ്രസിന് ഔപചാരികമായ തുടക്കമാകും. കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ (സി കെ ചന്ദ്രപ്പന്‍ നഗര്‍) വൈകിട്ട് അഞ്ചിനാണ് ചെങ്കൊടി ഉയര്‍ത്തുക. കോണ്‍ഗ്രസ് ഉള്‍പ്പടെ മതേതര കക്ഷികളുമായി ധാരാണയാകാമെന്ന രാഷ്ട്രീയ സാഹര്യമാണ് നിലവിലുള്ളതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. ഇക്കാര്യത്തില്‍ സിപിഎം എടുത്ത നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരെ ഇടത് മതേരതര കക്ഷികളുടെ വിശാലമായ മുന്നണിയെന്ന സിപിഐയുടെ കാഴ്ചപ്പാടിനെ ആദ്യം ശക്തമായി എതിര്‍ത്തിരുന്ന സിപിഎം ഇപ്പോള്‍ ചെറുതായൊന്ന് അയഞ്ഞിരിക്കുന്ന സാഹചര്യവുമുണ്ട്. തങ്ങളുടെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് എന്നൊരു വാക്ക് പോലും ഉപയോഗിച്ചിട്ടില്ലെന്നാണ് സിപിഐ നേതാക്കള്‍ പറയുന്നതെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ വിഷയം ചൂടേറിയ ചര്‍ച്ചയാകും.

പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള പതാക കൊടിമര ജാഥകള്‍ ഇന്ന് വൈകിട്ടോടെ കൊല്ലത്തെത്തും.സികെ ചന്ദ്രപ്പൻ നഗറില്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പതാക ഉയര്‍ത്തും.നാളെ രാവിലെ 11 മണിക്കാണ് പ്രതിനിധി സമ്മേളനം തുടങ്ങുക.സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ളവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.വൈകിട്ട് മൂന്ന് മണിക്ക് കരട് രാഷ്ട്രീയ പ്രമേയവും സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിക്കും.ഞാറാഴ്ച രാവിലെ പുതിയ ദേശീയ കൗണ്‍സിലിനെയും ജനറല്‍ സെക്രട്ടറിയേയും തെരഞ്ഞെടുക്കും. ശേഷം ലക്ഷം ചുവപ്പ് വോളണ്ടിയര്‍മാരെ അണിനിരത്തി പൊതുസമ്മേളനം

കയ്യൂരില്‍ നിന്നും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന പതാകയും ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സംസ്ഥാന കൗണ്‍സില്‍ അംഗം കെ ആര്‍ ചന്ദ്രമോഹനന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന കൊടിമരവും വയലാറില്‍ നിന്ന് സംസ്ഥാന കൗണ്‍സില്‍ അംഗം പി പ്രസാദിന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന ദീപശിഖയും ഇന്ന് വൈകുന്നേരത്തോടെ ചന്ദ്രപ്പന്‍ നഗറില്‍ എത്തിച്ചേരും. തുടര്‍ന്നാണ് പതാക ഉയര്‍ത്തല്‍.

കഴിഞ്ഞ പാര്‍ട്ടികോണ്‍ഗ്രസ് നടന്ന പുതുച്ചേരിയില്‍ നിന്നും ദേശീയകൗണ്‍സില്‍ അംഗം ആര്‍ വിശ്വനാഥന്‍ കൊണ്ടുവരുന്ന പതാക നാളെ രാവിലെ പ്രതിനിധിസമ്മേളനം നടക്കുന്ന എ ബി ബര്‍ധന്‍ നഗറില്‍ (ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്റര്‍) എത്തിക്കും. തുടര്‍ന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവുമായ സി എ കുര്യന്‍ പതാക ഉയര്‍ത്തും അതിനുശേഷമാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുക.

You might also like

-