സിറോമലബാർ സഭ ഭൂമിയിടപാട് കെസ്റ്റടുക്കണമെന്ന് കോടതികര്‍ദ്ദിനാള്‍ രാജാവല്ല,

0

 

കൊച്ചി : കര്‍ദ്ദിനാള്‍ നാട്ടുരാജാവല്ല , കര്‍ദ്ദിനാള്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയനാണെന്നും അതിരൂപത രാജ്യത്തെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കണമെന്നും ഹൈക്കോടതി. രൂപതയ്ക്ക് വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധിമാത്രമാണ് ബിഷപ്പെന്നും ഹൈക്കോടതി വ്യക്തമാക്കി. സിസോറോ മലബാർ സഭയുടെ ഭൂമിയിടപാടിൽ പ്രഥമദ്രേഷ്ട്ടിയാൽ കേസുള്ളതിനാൽ ഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അനേഷണം നടത്താൻ കോടതി ഉത്തരവിട്ടു .അതേസമയ കോടതിയിൽനിന്നുണടായ പരാമർശങ്ങൾ അനേഷണത്തെ സ്വാതിനാക്കാൻപാടില്ലാന്നും കോടതി ചൂണ്ടിക്കാട്ടി

മജിസ്ട്രേറ്റ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ എറണാകുളം അങ്കമാലി ഭൂമി ഇടപാടില്‍ പോലീസ് അന്വേഷണം അനുവദിക്കരുതെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍ അറിയിച്ചു. ഇതേ ആരോപണങ്ങളില്‍ മജിസ്ട്രേറ്റ് അന്വേഷണം നടക്കുന്നുണ്ട്. സമാന്തര അന്വേഷണം ആവശ്യമില്ല. മജിസ്ട്രേറ്റ് അന്വേഷണം പൂര്‍ത്തിയാകും വരെ കാത്തിരിക്കണമെന്നും പോലീസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളണമെന്നും കര്‍ദ്ദിനാള്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

അതിരൂപതയിലെ ഭൂമി ഇടപാടില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കര്‍ദ്ദിനാളിന്റെ അഭിഭാഷകന്‍ വാദം ഉന്നയിച്ചത്. ഹര്‍ജിയില്‍ ഇന്ന് വിധി പറയുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പോലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്

You might also like

-