സിറിയൻ പ്രശനം :റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്നും നിക്കി ഹാലെ
വാഷിംഗ്ടൺ: ലക്ഷ്യം നേടും വരെ സിറിയയിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ. വ്യക്തമാക്കി
സിറിയയിൽ രാസായുധാക്രമണം നടക്കുകയില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമേ സൈന്യത്തെ പിൻവലിക്കൂ. ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) സമ്പൂർണ പതനമാണ് മറ്റൊരു ലക്ഷ്യമെന്നും യുഎസ് പ്രതിനിധി പറഞ്ഞു. റഷ്യക്കെതിരെ പുതിയ ഉപരോധം ഏർപ്പെടുത്തുമെന്നും ഹാലെ കൂട്ടിച്ചേർത്തു.
ബ്രിട്ടൻ, ഫ്രാൻസ് എന്നീ സഖ്യ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് അമേരിക്ക സിറിയയിൽ വ്യോമാക്രമണം നടത്തുന്നത്.