സിപിഎം കരട് രാഷ്ടിയ പ്രമേയത്തിൽ ഭേദഗതി ,യെച്ചൂരി പക്ഷത്തിനു വിജയം
.
ഹൈദരാബാദ് :സിപിഎം രാഷ്ട്രീയ പ്രമേയത്തിൽ 2 ഖണ്ഡികകൾക്കു മാറ്റം വരുത്തി പാർട്ടി കോൺഗ്രസ് .കോൺഗ്രസ്സും മറ്റു പാർട്ടികുളമായുള്ള സഖ്യമോ ധാരണയോ പാടില്ല എന്നത് ഒഴിവാക്കും.അതേസമയം, കരട് രാഷ്ട്രീയ പ്രമേയത്തിൽ ആവശ്യമെങ്കിൽ വോട്ടെടുപ്പ് നടക്കുമെന്ന് പ്രകാശ് കാരാട്ട് ചര്‍ച്ചയുടെ ആരംഭത്തില്‍ പറഞ്ഞിരുന്നു. ഭൂരിപക്ഷാഭിപ്രായം അംഗീകരിക്കപ്പെടും. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവുക പാർട്ടിയിൽ സ്വാഭാവികമാണ്. തീരുമാനമായാല്‍ പിന്നെ ഭൂരിപക്ഷവും ന്യൂനപക്ഷവും ഒന്നുമുണ്ടാകില്ല എന്നും കാരാട്ട് വ്യക്തമാക്കി. ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറാം യച്ചൂരി തുടരണോ എന്ന് തീരുമാനിക്കേണ്ടത് പുതിയ കേന്ദ്ര കമ്മിറ്റിയാണ്. പാർട്ടി കോൺഗ്രസിൽ ബദൽ രേഖ അവതരിപ്പിചത് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുനതിന് തടസമാകില്ലെന്നും കാരാട്ട് വ്യക്തമാക്കി. തർക്കങ്ങൾ എല്ലാം പരിഹരിച്ചു് പാർട്ടി ഒറ്റ കെട്ടായി മുന്നേറുമെന്നു സീതാറാം യെച്ചൂരി പറഞ്ഞു .