സഹപ്രവര്‍ത്തകരെ രക്ഷിക്കുന്ന ശ്രമത്തിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വാഹനാപകടത്തില്‍ മരിച്ചു

0

വാഷിങ്ടന്‍: സഹപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അവരെ രക്ഷിക്കുന്നതിന് അതിവേഗത്തില്‍ ഓടിച്ച വാഹനം നിയന്ത്രണം വിട്ടു കെട്ടിടത്തില്‍ ഇടിച്ചു വാഷിങ്ടന്‍ സ്‌റ്റേറ്റ് ഷെറിഫ് ഡെപ്യൂട്ടി കൂപ്പര്‍ ഡൈസന്‍ മരിച്ചു. ആക്രമിക്കപ്പെട്ട പൊലീസുകാരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ഡിസംബര്‍ 21നു രാവിലെ ഒരു വീട്ടില്‍ കുട്ടിയെ അകാരണമായി ഉപദ്രവിക്കുന്നു എന്നും അവിടെ നിരവധി ആയുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്നും ആരോ വിളിച്ചു പറഞ്ഞതനുസരിച്ച് രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു. അന്വേഷണത്തിനെത്തിയ പൊലീസുമായി കുട്ടിയെ മര്‍ദിച്ചിരുന്നവര്‍ മല്‍പ്പിടുത്തം നടത്തി. ഇതറിഞ്ഞ് കൂപ്പര്‍ ഡൈസന്‍ അതിേവഗതത്തില്‍ അവിടേക്കു പുറപ്പെടുകയായിരുന്നു. യാത്രയില്‍ നിയന്ത്രണം വിട്ട കാര്‍ അടുത്തുള്ള ഒരു കെട്ടിടത്തില്‍ ഇടിച്ചു. അദ്ദേഹം തല്‍ക്ഷണം മരിച്ചു. കൂപ്പറിന്റെ ഭാര്യ ഗര്‍ഭിണിയാണ്. ഒരു മകനുണ്ട്.

1941നു ശേഷം ആദ്യമായാണ് പിയേഴ്‌സ് കൗണ്ടിയില്‍ ഡ്യൂട്ടിക്കിടയില്‍ ഷെറിഫ് വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമാണ് കൂപ്പര്‍ ഡൈസന്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്.

You might also like

-