സമ്മാനമായി ലഭിച്ച ആഡംബരകാർ ജീവകാരുണ്യത്തിനായി പോപ്പ് ലേലം ചെയ്തു

0

മാര്‍പ്പാപ്പ കാറിനെ ആശിര്‍വദിച്ചശേഷം ബോണറ്റില്‍ തന്റെ കൈയൊപ്പ് രേഖപ്പെടുത്തുകയും ഈ കാര്‍ ലേലം ചെയ്യുകയും ചെയ്തു.

388 കോടി രൂപയ്ക്കാണ് കാര്‍ ലേലത്തില്‍ പോയത്

 

റോം /വത്തിക്കാൻ :തനിക്ക് സമ്മാനമായി ലഭിച്ച സ്പെഷ്യല്‍ എഡിഷന്‍ ഹ്യുറാകാന്‍ സൂപ്പര്‍ കാര്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലേലം ചെയ്തു.
388 കോടി രൂപയ്ക്കാണ് കാര്‍ ലേലത്തില്‍ പോയത്.ലേലത്തില്‍ ലഭിച്ച തുക നിരാലംബരായ ഇറാഖി ജനതകളുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി നല്‍കും.
ഇറ്റാലിയന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയാണ് മാര്‍പ്പാപ്പയ്ക്ക് ഈ കാര്‍ സമ്മാനിച്ചത്.പോപ്പിന് വേണ്ടി മാത്രമായാണ് ലംബോര്‍ഗിനി കാര്‍ നിര്‍മ്മിച്ചത്.
എന്നാല്‍ തീര്‍ത്തും ലളിത ജീവിതം നയിക്കുന്ന മാര്‍പ്പാപ്പ കാറിനെ ആശിര്‍വദിച്ചശേഷം ബോണറ്റില്‍ തന്റെ കൈയൊപ്പ് രേഖപ്പെടുത്തുകയും ഈ കാര്‍ ലേലം ചെയ്യുകയും ചെയ്തു.
ഇതിലൂടെ ലഭിച്ച തുക കാരുണ്യ പ്രവര്‍ത്തനത്തിനായാണ് ഉപയോഗിക്കുക. ഫ്രാന്‍സിലെ മോണ്ടേ കാര്‍ലോയിലെ ഒരു സ്ഥാപനം വഴിയായിരുന്നു ലേലം.
മുന്‍പും ഇത്തരത്തില്‍ വിലപിടിപ്പുള്ള നിരവധി വാഹനങ്ങള്‍ പോപ്പിന് സമ്മാനമായി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം ലേലം ചെയ്ത് ലഭിക്കുന്ന തുക അദ്ദേഹം പാവങ്ങള്‍ക്കായി ഉപയോഗിച്ചു

You might also like

-