ഷൂട്ടൗട്ടില്‍ ഡെന്‍മാര്‍ക്കിനെ തകര്‍ത്ത് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍. പൊരുതി തോറ്റ് ഡെന്‍മാര്‍ക്ക് പുറത്ത്.
എക്സ്ട്രാ ടൈമില്‍ ക്രൊയേഷ്യയ്ക്ക് കിട്ടിയ പെനാല്‍ട്ടിയും അവരെ തുണച്ചില്ല പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ചാണ് ക്രൊയേഷ്യ ക്വാര്‍ട്ടറിലെട്ടിയത്.
മോസ്കൊ : 90 മിനുട്ടില്‍ ഇരു ടീമും ഒരു ഗോള്‍ വീതം നേടി ഡെന്‍മാര്‍ക്ക്- ക്രൊയേഷ്യ പോരാട്ടം ഒപ്പത്തിനൊപ്പം തുടര്‍ന്നപ്പോഴാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. എന്നാല്‍ അധിക സമയത്തിലും ഗോള്‍ പിറക്കാതെ ഇരു ടീമും
മെസിയും റോണാള്‍ഡോയും പെനാല്‍ട്ടി പാഴാക്കിയതിന് റഷ്യന്‍ ലോകകപ്പില്‍ കാഴ്ചയായതിന് പിറകെയാണ് 114 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലൂക്കാ മോഡ്രിച്ച് പാഴാക്കിയത്. തുടര്‍ന്ന് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി.90 ആം മിനുട്ടിലും കളി ഇതേ നില തുടര്‍ന്നപ്പോഴാണ് കളി അധിക സമയത്തിലേക്ക് നീങ്ങിയത്. ഇന്നത്തെ തുടർച്ചയായ രണ്ടാം മൽസരമാണ് എക്സ്ട്രാ ടൈമിലേക്കും പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ലോകകപ്പിൽ ആദ്യ നാലു മിനുട്ടിനിടെ രണ്ടു ഗോൾ വീഴുന്നത് ഇത് മൂന്നാം തവണയാണ്. ഏറ്റവും ഒടുവിൽ 2014 ബ്രസീൽ ലോകകപ്പിൽ അർജന്റീനയും നൈജീരിയയും ഏറ്റുമുട്ടിയപ്പോഴാണ് അവസാനമായി നാലുമിനുട്ടിനിടെ രണ്ട് ഗോള്‍ പിറന്നത്.
അർജന്റീന ഉൾപ്പെടെയുള്ള ടീമുകളെ വീഴ്ത്തിയാണ് ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലെത്തിയത്. അതേസമയം ഫ്രാൻസ് ഉൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഡെൻമാർക്കിന്റെ പോരാട്ടം.