ശരീരദുര്‍ഗന്ധം: കുടുംബത്തെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു
സഹയാത്രികര്‍ ഇവരുടെ ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി വിമാനജോലിക്കാരോടു പരാതിപ്പെട്ടു. യാത്രക്കാരുടെ പരാതി ശരിയാണെന്നു ബോധ്യപ്പെട്ടതോടെ മൂവരേയും വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു,ജൂതമതവിശ്വാസികളായതുകൊണ്ടാണ് തങ്ങളെ ഇറക്കിവിട്ടതെന്നും കുടുംബം പരാതിപ്പെട്ടു. എന്നാല്‍ ഇവരുടെ പരാതി അമേരിക്കന്‍ എയര്‍ലൈന്‍ കമ്പനി തള്ളികളഞ്ഞു.
ഫ്‌ളോറിഡ: ഫ്‌ളോറിഡായില്‍ നിന്നും വെക്കേഷന്‍ കഴിഞ്ഞു മിഷിഗണിലേക്ക് പുറപ്പെട്ട യോസി ആര്‍ഡറുടെ കുടുംബത്തെ അമേരിക്കന്‍ എയര്‍ലൈന്‍സില്‍ നിന്നും ഇറക്കി.ജനുവരി 23 ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.
ഫ്‌ളോറിഡാ മിയാമിയില്‍ നിന്നും ഡിട്രോയിറ്റിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തില്‍ ആര്‍ഡറും, ഭാര്യ ജനി, പത്തൊമ്പതുമാസം പ്രായമുള്ള മകള്‍ എന്നിവരാണ് സീറ്റില്‍ സ്ഥാനം പിടിച്ചത്.സഹയാത്രികര്‍ ഇവരുടെ ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി വിമാനജോലിക്കാരോടു പരാതിപ്പെട്ടു. യാത്രക്കാരുടെ പരാതി ശരിയാണെന്നു ബോധ്യപ്പെട്ടതോടെ മൂവരേയും വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു
ദിവസവും രാവിലെ കുളിക്കുന്ന പതിവുണ്ടെന്നും ശരീരത്തിലെ ദുര്‍ഗന്ധമല്ല, ജൂതമതവിശ്വാസികളായതുകൊണ്ടാണ് തങ്ങളെ ഇറക്കിവിട്ടതെന്നും കുടുംബം പരാതിപ്പെട്ടു. എന്നാല്‍ ഇവരുടെ പരാതി അമേരിക്കന്‍ എയര്‍ലൈന്‍ കമ്പനി തള്ളികളഞ്ഞു. മാത്രമല്ല ഇവര്‍ക്ക് ഹോട്ടല്‍ സൗകര്യവും, പിറ്റേദിവസത്തെ വിമാനടിക്കറ്റും നല്‍കിയതായും അധികൃതര്‍ പറയുന്നു.അതേ സമയം അമേരിക്കന്‍ എയര്‍ലൈന്‍സിനെ പിന്തുണച്ചു ഹൂസ്റ്റണ്‍ യൂണിവേഴ്‌സിററി പ്രൊഫസര്‍ രംഗത്തെത്തി.
ഇന്ത്യയില്‍ നിന്നും സൗത്ത് ഏഷ്യയില്‍ നിന്നുമുള്ളവര്‍ അമിതമായി ഉപയോഗിക്കുന്ന ഗാര്‍ലിക്ക്, മസാല എന്നവ ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതിനു ഇടയാക്കുന്നതായി അദ്ദേഹം പറഞ്ഞു. യാത്രചെയ്യുന്നവര്‍ ഇതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും പ്രൊഫസര്‍ കൂട്ടിചേര്‍ത്തു
.