ശബരിമലയും സഭാപ്രശ്‍നവും പാലാ ഉപതെരഞ്ഞെടുപ്പ് ഇടതു മുന്നണിക്ക് കീറാമുട്ടി

ശബരിമല വിഷയത്തില്‍ കാണിച്ച ആര്‍ജവം സഭാ തര്‍ക്കത്തില്‍ കാണിക്കുവാന്‍ സര്‍ക്കാര്‍ മടികാണിക്കുന്നു.

0

കോട്ടയം: തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കെ സുപ്രീം കോടതി വിധി അന്തിമമായിട്ടും നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതില്‍ കടുത്ത പ്രതിഷേധവുമായി ഓര്‍ത്തഡോക്‌സ് സഭരംഗത്തെത്തി . ശബരിമല വിഷയത്തിലും സഭാ തര്‍ക്കത്തിലും സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ കാണിച്ച ആര്‍ജവം സഭാ തര്‍ക്കത്തില്‍ കാണിക്കുവാന്‍ സര്‍ക്കാര്‍ മടികാണിക്കുന്നു. സഭയ്ക്ക് ഉണ്ടാകുന്ന തുടര്‍ച്ചയായ നീതി നിഷേധം സഭാ മക്കളുടെ മനസിനെ മുറിവേല്‍പ്പിക്കുന്നുവെന്നും അത് പാല ഉപ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ സുപ്രീകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു .എന്നാല്‍ ആ ആര്‍ജവം എന്തുകൊണ്ട് സഭാ തര്‍ക്കത്തിലെ സുപ്രീ കോടതിയുടെ കാര്യത്തില്‍ കാണിക്കുന്നില്ല എന്നാണ് ഓര്‍ത്തഡോകസ് സഭ ചോദിക്കുന്നത്.സര്‍ക്കാര്‍ ചില രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണു പള്ളി തര്‍ക്കത്തിലെ സുപ്രീ കോടതി വിധി നടപ്പാക്കാത്തതെന്നും സഭാ നേതൃത്വം പറഞ്ഞു. സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് വിഭാഗം സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം കോടതിയലക്ഷ്യ ഹര്‍ജി നല്‍കി.പള്ളി തര്‍ക്ക വിഷയത്തില്‍ സുപ്രീം കോടതി അന്തിമ വിധി പറഞ്ഞിട്ടും ഇതിന്‍മേല്‍ തെളിവ് ചോദിക്കുന്ന ചീഫ് സെക്രട്ടറിയുടെ നിലപാട് കോടതിക്ക് പുല്ലുവില കല്പിക്കുന്നതിനു തുല്യമാണെന്ന് സഭ വിമര്‍ശിച്ചിരുന്നു. ഇതിനേ തുടര്‍ന്നുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

ഓര്‍ത്തഡോക്‌സ് സഭയുടെ ഈ പരസ്യമായ തുറന്നു പറച്ചില്‍ സര്‍ക്കാരിന് വലിയ പ്രഹരമാണ് ഏല്‍പ്പിക്കുക.മലങ്കര സഭാ അവകാശം സംബന്ധിച്ച് ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധിയാണ് സുപ്രീം കോടതി വിധിച്ചത്. എന്നാല്‍ 2017 ജൂലൈയില്‍ വിധി പുറപ്പെടുവിച്ചെങ്കിലും സര്‍ക്കാര്‍ ഇതുവരെ വിധി നടപ്പിലാക്കാന്‍ തയ്യാറായിട്ടില്ല. ഇതോടെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ രംഗത്തുവന്നത് .സഭ പ്രശ്‌നത്തിൽ ഭരപക്ഷത്തുനിന്നും ഓർത്തഡോൿസ് വിശ്വാസിയായ അറമുള എം എൽ എ വീണ ജോർജ് വിധി നടപ്പാകാത്തതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു

You might also like

-