വർക്കല ദിവ്യ ദാനം-ഭൂമിദാനം ,ഫലം സ്ഥാനചലനം .സർക്കാർ ഭൂമി സ്വകാര്യവ്യക്തിക്കു പതിച്ചുനൽകിയ കേസിൽ ദിവ്യയെ സബ് കളക്ടര്‍ സ്ഥാനo തെറിച്ചു
തിരുവനന്തപുരം: ഒരു കോടിരൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്കു പതിച്ചുനൽകിയെന്ന ആരോപണത്തിൽ തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്.അയ്യർക്കെതിരെ നടപടി. ദിവ്യയെ സബ് കളക്ടര്‍ സ്ഥാനത്തുനിന്നും നീക്കി. തദ്ദേശസ്വയംഭരണ വകുപ്പിലേക്കാണ് മാറ്റിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവില്‍ വര്‍ക്കല–പാരിപ്പള്ളി സംസ്ഥാന പാതയോരത്തെ സ്ഥലം സ്വകാര്യവ്യക്തിക്ക് പതിച്ചു നല്കിയ നടപടിയാണ് വിവാദമായത്. 27 സെന്റ് റോഡ് പുറമ്പോക്കാണ് പതിച്ചുനൽകിയത്.
സ്വകാര്യവ്യക്തി അനധികൃതമായി കൈവശംവച്ചിരുന്ന ഭൂമി വര്‍ക്കല തഹസീല്‍ദാര്‍ കഴിഞ്ഞ ജൂലൈ 19ന് ഏറ്റെടുത്തു. ഇവിടെ അയിരൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മിക്കണമെന്ന് തീരുമാനിച്ച് ഒഴിച്ചിടുകയും ചെയ്തു. എന്നാല്‍ റവന്യുവകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് ഭൂമി കൈവശം വച്ചിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ചു. ഉചിതമായ തീരുമാനമെടുക്കാന്‍ സബ് കളക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്ക് കോടതി നിര്‍ദേശം നല്കി. തുടര്‍ന്ന് സബ് കളക്ടര്‍ പരാതിക്കാരിയുടെ ഭാഗം കേട്ടതിനുശേഷം തഹസീല്‍ദാറുടെ നടപടി റദ്ദാക്കുകയായിരുന്നു.
കോൺഗ്രസ് എംഎൽഎ എസ്. ശബരിനാഥിന്റെ ഭാര്യയാണ് ദിവ്യ. കുറ്റിക്കലിലും ഭൂമിപതിച്ചുനൽകിയതുമായി ബന്ധപ്പെട്ട് ദിവ്യക്കെതിരെ ആരോപണം ഉയർന്നിരുന്നു.ചില കോൺഗ്രസ്സ് നേതാക്കൾ ഉൾപ്പെട്ട ഭൂമാഫിയകൾക്ക് ദിവ്യ സഹായം ചെയ്തതായും സർക്കാരിന് വിവരമ ലഭിച്ചിട്ടുണ്ട് .