വ്യാജ വെളിച്ചെണ്ണ: 29 ബ്രാന്‍ഡുകൾ നിരോധിച്ചു
മായം കലർത്തിയതായി കണ്ടെത്തിയ 29 വെളിച്ചെണ്ണ ബ്രാന്‍ഡുകൾ സംസ്ഥാനത്ത് നിരോധിച്ചു. കേരളത്തിലേക്ക് വ്യാജ വെളിച്ചെണ്ണയുടെ കുത്തൊഴുക്കുണ്ടായപ്പോഴാണ് സാമ്പിളുകള്‍ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ ലാബുകളില്‍ പരിശോധനക്ക് അയച്ചത്.
ഇത്തരത്തില്‍ വില്പന നടത്തിയവര്‍ക്കെതിരെ 105 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തുടര്‍ച്ചയായി കേസുകള്‍ വന്ന 29 ബ്രാന്‍ഡുകളെയാണ് നിരോധിച്ചത്.
കേര പ്ലസ്, ഗ്രീൻ കേരള, കേര എ വൺ, കേര സൂപ്പർ, കേര ഡ്രോപ്സ്, കേര നന്മ, ബ്ലേസ്, പുലരി, കോക്കോ ശുദ്ധം, കൊപ്ര നാട്, കോക്കനട്ട് നാട്, കേരശ്രീ, കേരതീരം, പവൻ, കൽപ്പ ഡ്രോപ്സ് കോക്കനട്ട് ഓയിൽ, ഓണം കോക്കനട്ട് ഓയിൽ, അമൃത പുവർ കോക്കനട്ട് ഓയിൽ, കേരള കോക്കോ പ്രഷ് പ്യുവർ കോക്കനട്ട് ഓയിൽ, എ-വൺ സുപ്രീം അഗ്മാർക്ക് കോക്കനട്ട് ഓയിൽ, കേര ടേസ്